പ്രണതി ഇപ്പോള്‍ പ്രണയത്തിലെന്ന് തമിഴ് വാരികകള്‍
പ്രണതി ഇപ്പോള്‍ പ്രണയത്തിലെന്ന് തമിഴ് വാരികകള്‍
പ്രണതി ഇപ്പോള്‍ ഗ്ലാമര്‍ ഗേളാണ്. മലയാളത്തിലല്ല. തമിഴിലാണെന്ന് മാത്രം. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ പ്രണതിയ്ക്ക് പ്രണയത്തിനും സമയം കണ്ടെത്തണമെന്നാണ് തമിഴ് വാരികകള്‍ പറയുന്നത്.
ഫോര്‍ ദ പീപ്പിള്‍ ഹിറ്റായെങ്കിലും അതിലെ പലരില്‍ ഒരു നായിക ആയിരുന്ന പ്രണതിയ്ക്ക് മലയാളത്തില്‍ ഹിറ്റ് നായികമാരാകാന്‍ കഴിഞ്ഞില്ല. അപ്പോള്‍ നല്ല തന്ത്രം കളം മാറ്റി ചവിട്ടുക തന്നെ. തമിഴിലും ഗ്ലാമര്‍ കാട്ടിയാല്‍ മലയാളികളില്‍ കുറച്ച് പേരെ അത് കാണൂ എന്ന ആശ്വാസവുമുണ്ട്. അതുകൊണ്ട് വീണ്ടും മലയാളത്തില്‍ മികച്ച വേഷം കിട്ടിയാല്‍ ശാലീന സുന്ദരിയായി അഭിനയിയ്ക്കാന്‍ വിഷമവുമുണ്ടാവുകയില്ല.
മോശമല്ലാത്ത വേഷം തന്നെ തമിഴില്‍ കിട്ടിയതുകൊണ്ട് അവിടെ അടി തെറ്റിയില്ല. ശരത് കുമാറിന്റെ നായികയായിട്ടാണ് പ്രണതി തമിഴില്‍ ശ്രദ്ധേയയായത്.
തമിഴ് ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ ഇപ്പോള്‍ പ്രണതിയുടെ ഗ്ലാമര്‍ വാര്‍ത്തകളാണ് കൂടുതലും. പലതും സാധാരണ ഗ്ലാമര്‍ വാര്‍ത്തകളാണ്. എന്നാല്‍ ഈയിടെ പുറത്ത് വന്ന കഥ പ്രണതിയുടെ പ്രണയത്തെക്കുറിച്ചാണ്.
തമിഴ് നടന്‍ ജയ് ആകാശുമായി പ്രണതി പ്രണയത്തിലാണെന്നാണ് ആ കഥ. ജയ് ആകാശ് തെലുങ്കില്‍ നിന്നാണ് തമിഴിലെത്തിയത്. വിവാഹിതനായ ജയ് ആകാശ് ലണ്ടനില്‍ സ്ഥിര താമസക്കാരനായിരുന്നു. തുടര്‍ന്ന് തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങി. അതിന് ശേഷമാണ് അഭിനയ രംഗത്തേയ്ക്ക് കൂടി പ്രവേശിച്ചത്.
തുണിച്ചല്‍, ഉയിരെഴുത്ത് എന്നീ തമിഴ് തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് പ്രണതി ഇപ്പോള്‍. തുണിച്ചലില്‍ പ്രണതി തികച്ചും ഗ്ലാമര്‍ ഗേള്‍ തന്നെയാണ്. ഈ തിരക്കിനിടയ്ക്ക് ജയ് ആകാശുമായി പ്രണയത്തിലാണെന്നും ആടി കുഴഞ്ഞ് നടക്കുകയാണെന്നും തമിഴ് മാസികകള്‍ എഴുതുന്നത് നമ്മള്‍ മലയാളികള്‍ വിശ്വസിയ്ക്കണ്ട.
തമിഴില്‍ ശരത്കുമാറിന്റെ ഭാര്യയായും മകളായും ഇരട്ടവേഷത്തിലാണ് പ്രണതി ആദ്യം അഭിനയിച്ചത്. ഈ ചിത്രത്തോടെ തമിഴില്‍ പ്രണതി ഏറെ ശ്രദ്ധിക്കപ്പെട്ടു.
തെലുങ്കില്‍ ഗുരുദേവ എന്ന ചിത്രത്തില്‍ ആകാശിന്റെ നായികയായാണ് പ്രണതി അഭിനയിച്ചത്. സന്തോഷ എന്ന ചിത്രത്തിലൂടെ കന്നഡയിലും പ്രണതി അരങ്ങേറ്റം കുറിച്ചു. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ഥയുടെ നായികയായാണ് പ്രണതി വേഷമിട്ടത്. മലയാളത്തിലെ പഴയകാല നായകന്‍ ജോസിന്റെ മകളാണ് പ്രണതി.


Click it and Unblock the Notifications