പറക്കുതളിക തമിഴില്‍ സുന്ദരാട്രാവല്‍സാവുന്നു
പറക്കുതളിക തമിഴില്‍ സുന്ദരാട്രാവല്‍സാവുന്നു
തമിഴില്‍ മലയാളി സംവിധായകരുടെ വിജയം തുടരവെ താഹ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഈ പറക്കും തളിക തമിഴില്‍ റീമേക്ക് ചെയ്യുന്നു. സുന്ദരട്രാവല്‍സ് എന്ന പേരിലാണ് താഹ തമിഴ് ചിത്രം ഒരുക്കുന്നത്.
പറക്കുതളികയില്‍ നായകനായ ദിലീപിന്റ വേഷം മുരളിയാണ് സുന്ദരട്രാവല്‍സില്‍ ചെയ്യുന്നത്. ഹരിശ്രീ അശോകന്റ വേഷം വടിവേലുവിനാണ്. നായികയായി പുതുമുഖത്തെ തേടുകയാണ്.പി. വാസു, കരുണാസ്, ബാലാസിംഗ്, കൊച്ചിന്‍ ഹനീഫ, പാണ്ഡു, സബിതാ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സിദ്ധിക്കിന്റെ ഫ്രന്റ്സിന്റെ അതേ പേരിലുള്ള റീമേക്ക് തമിഴില്‍ വന്‍വിജയമായിരുന്നു. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായ കാശി തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്.
മലയാളത്തില്‍ വന്‍വിജയമായ തെങ്കാശിപ്പട്ടണത്തിന്റെ റീമേക്കും തമിഴില്‍ ഒരുക്കുന്നുണ്ട്. റാഫി-മെക്കാര്‍ട്ടിന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications