വിജയിന്റെ നായികയായി മീര
വിജയിന്റെ നായികയായി മീര
ജഗന്‍ സംവിധാനം ചെയ്യുന്ന ഗീതൈയില്‍ വിജയിന്റെ നായികയായി മീരാ ജാസ്മിന്‍ അഭിനയിക്കുന്നു.
മീര അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ഗീതൈ. മീര നായികയായ റണ്‍, ബാല എന്നീ തമിഴ് ചിത്രങ്ങള്‍ വിജയമായിരുന്നു.
മീരയെ കൂടാതെ മലയാള താരങ്ങളായ നെടുമുടി വേണുവും കലാഭവന്‍ മണിയും ഗീതൈയില്‍ അഭിനയിക്കുന്നുണ്ട്. പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം അമീഷാ പട്ടേലാണ് ചിത്രത്തിലെ മറ്റൊരു നായിക. ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അമീഷ.
യുവന്‍ ശങ്കര്‍രാജയാണ് സംഗീത സംവിധായകന്‍. സുന്ദര്‍ ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications