നായകന്‍മാരുടെ പ്രായം നോക്കാതെ ജ്യോതി

By Staff

നാല്പത് കടന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നുണ്ടെങ്കില്‍ അത് രജനീകാന്തിനൊപ്പം മാത്രമെന്ന നിബന്ധന തമിഴിലെ ചില നടിമാര്‍ക്കുണ്ട്. യുവതാര ചിത്രങ്ങളോടാണ് അവര്‍ക്ക് പ്രിയം.

ശരത്കുമാറിന്റെ നായികയായി നയന്‍താര തയ്യാറായത് തമിഴിലെ അരങ്ങേറ്റത്തിന് വേണ്ടിയായിരുന്നു. തമിഴിലേക്ക് അവസരമൊരുക്കിയതിന്റെ ഉപകാരസ്മരണ എന്ന നിലയില്‍ ശരത്കുമാറിനൊപ്പം ഒരു ചിത്രത്തില്‍ കൂടി നയന്‍താര അഭിനയിച്ചു. പക്ഷേ വിജയകാന്ത് നായികയാവാന്‍ ക്ഷണിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു നയന്‍താരയുടെ പ്രതികരണം. നയന്‍താരക്കു മാത്രമല്ല അസിന്‍, തൃഷ, സ്നേഹ തുടങ്ങിയ നടിമാര്‍ക്കും യുവതാരങ്ങളോടൊപ്പം അഭിനയിക്കാനാണ് പഥ്യം.

വിവാഹിതയാണെന്നത് സിനിമാലോകത്ത് കുറവല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് ജ്യോതിര്‍മയി. വിവാഹിതയായതിനാലാണോയെന്ന് അറിയില്ല, ജ്യോതിര്‍മയിക്ക് നായകനടന്‍മാരുടെ പ്രായമൊന്നും ഒരു പ്രശ്നമല്ല. പെരിയോര്‍ എന്ന ചിത്രത്തില്‍ സത്യരാജിന്റെ നായികയായിരുന്നു ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ വിജയകാന്തിന്റെ നായികയാണ്.

ശബരി എന്നാണ് ചിത്രത്തിന്റെ പേര്. വിജയകാന്തിന്റെ ഭാര്യയായാണ് ജ്യോതിര്‍മയി വേഷമിടുന്നത്. മാളവികയാണ് ചിത്രത്തിലെ മറ്റൊരു നായിക.

മാളിവകയുടെ ഗ്ലാമര്‍ രംഗങ്ങളണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഗ്ലാമര്‍ പ്രകടനത്തിന് മറ്റൊരു നായികയുള്ളതു കൊണ്ട് ജ്യോതിര്‍മയിക്ക് ചിത്രത്തില്‍ വസ്ത്രം കുറച്ച് അഭിനയിക്കേണ്ടിവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X