തമിഴില്‍ മീനയോടൊപ്പം ജയസൂര്യ

By Super

മറ്റ് പല യുവനായകരെയും പോലെ ജയസൂര്യക്കും മലയാളത്തില്‍ ഇപ്പോള്‍ അത്ര നല്ല സമയമല്ല. ജനവരിയില്‍ പുറത്തിറങ്ങിയ രാജസേനന്റെ ഇമ്മിണി നല്ലൊരാള്‍ വന്‍പരാജയമായതോടെ ഏതാനും ഹിറ്റ് ചിത്രങ്ങളില്‍ നായകനായ ജയസൂര്യയുടെ കരിയര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

മലയാളം കൈവിടുന്ന നടന്‍മാരില്‍ പലരും തമിഴില്‍ തിളങ്ങാറുണ്ടെന്നാണ് അനുഭവം. ഏതായാലും ജയസൂര്യയും ആ വഴിക്ക് ഒരു പരീക്ഷണത്തിന് മുതിരുകയാണ്. തമിഴില്‍ അഭിനയിച്ച ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരിക്കല്‍ കൂടി ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് ഈ നടന്‍.

മാനിടന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ ഒരിക്കല്‍ക്കൂടി തമിഴിലെത്തുന്നത്. ചിത്രത്തില്‍ ജയസൂര്യക്ക് നായകവേഷമാണ്. മീനയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ മോഹന്‍ലാലിന്റെ ഭാഗ്യനായികയായി മാറിയിട്ടുള്ള മീനയുടെ നായകനായി തമിഴില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് നല്ല ലക്ഷണമായാണ് ജയസൂര്യ കാണുന്നത്.

എന്‍മവാനില്‍ ആണ് ജയസൂര്യയുടെ ആദ്യത്തെ തമിഴ്ചിത്രം. ജയസൂര്യയുടെ ആദ്യചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ റീമേക്കായിരുന്നു ഇത്. മലയാളത്തിലും തമിഴിലും ചിത്രമൊരുക്കിയത് വിനയന്‍ തന്നെ. മലയാളചിത്രം ഹിറ്റായെങ്കിലും ആ വിജയം തമിഴില്‍ ആവര്‍ത്തിക്കാനായില്ല.

കമലഹാസന്റെ വസൂല്‍രാജ എംബിബിഎസിലൂടെയാണ് ജയസൂര്യ പിന്നീട് തമിഴിലെത്തുന്നത്. ക്യാന്‍സര്‍ രോഗിയായ യുവാവിന്റെ വേഷം ചെയ്ത ജയസൂര്യക്ക് പക്ഷേ ചിത്രത്തില്‍ ഏതാനും സീനുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ചിത്രം വിജയിച്ചെങ്കിലും ജയസൂര്യ ശ്രദ്ധിക്കപ്പെട്ടില്ല.

ആദ്യരണ്ട് ചിത്രങ്ങളിലെയും പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാനിടനിലൂടെ തമിഴില്‍ ഇനി നടത്തുന്ന ഭാഗ്യപരീക്ഷണത്തിലാണ് ജയസൂര്യയുടെ പ്രതീക്ഷ.

Read more about: jayasurya meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X