വിക്രം ചിത്രത്തില്‍ മമ്മൂട്ടി അതിഥി
വിക്രം ചിത്രത്തില്‍ മമ്മൂട്ടി അതിഥി
തമിഴ് സൂപ്പര്‍താരം വിക്രത്തിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥിതാരമായി വേഷമിടും. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീമ എന്നാണ് പേരിട്ടിരിക്കുന്നത്.
സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ മലയാള ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ഉപനായകനായി വേഷമിട്ടിട്ടുള്ള വിക്രം തമിഴിലെ സൂപ്പര്‍താരമായതിനു ശേഷം ആദ്യമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്.
ബോളിവുഡ് താരം കത്രീന കൈഫാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ നായികയായി ബല്‍റാം വേഴ്സസ് താരാദാസില്‍ അഭിനയിച്ചതിനു ശേഷം വിക്രമിനൊപ്പം അഭിനയിക്കാന്‍ തമിഴിലെത്തുകയാണ് ഈ ബോളിവുഡ് ഗ്ലാമര്‍ താരം.
നേരത്തെ ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാന്തുപൊട്ട് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ വിക്രമിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് ഉടന്‍ ചെയ്യാനിടയില്ലാത്തതിനാല്‍ ലിംഗുസ്വാമിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിക്രം തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications