സില്‍ക്ക് സ്മിതയായി സിമ്രാന്‍
സില്‍ക്ക് സ്മിതയായി സിമ്രാന്‍
തെന്നിന്ത്യയില്‍ വര്‍ഷങ്ങളോളം മാദകറാണിയായി വിലസിയിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാവുന്നു. തമിഴിലൊരുക്കുന്ന ചിത്രത്തില്‍ സിമ്രാനാണ് സില്‍ക്ക് സ്മിതയായി അഭിനയിക്കുന്നത്.
കെ. രാജേശ്വറാണ് ചിത്രത്തിന്റെ സംവിധായകന്‍. രാജേശ്വര്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും അദ്ദേഹത്തിന്റേതു തന്നെ. സിമ്രാനെ നായികയാക്കി രാജേശ്വര്‍ കോവില്‍പ്പെട്ടി സീതാലക്ഷ്മി എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു കൊള്ളക്കാരിയായാണ് സിമ്രാന്‍ അഭിനയിക്കുന്നത്.
സില്‍ക്ക് സ്മിത സിനിമയിലെത്തിയതു മുതല്‍ ആത്മഹത്യ വരെയുള്ള ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നത്.
സില്‍ക്ക് സ്മിതയുടെ ജീവിതത്തിലെ വിവാദപരവും ദുരൂഹവുമായ സംഭവങ്ങളും സിനിമയിലുണ്ടാവും. സില്‍ക്ക് സ്മിതയുടെ കാമുകനായ നടന്‍ സിനിമയിലെ ഒരു കഥാപാത്രമാണ്. ഈ നടന്‍ സ്മിതയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് സ്മിതയുടെ ആത്മഹത്യയ്ക്ക് കാരണമായി സിനിമയില്‍ പറയുന്നത്.
ഏതായാലും വിവാദപരമായ സംഭവങ്ങളുള്‍പ്പെടുത്തി സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കുന്നത് സിനിമാലോകത്ത് കോളിളക്കം സൃഷ്ടിക്കും. കമലഹാസനുമായുള്ള പ്രണയവിവാദത്തിന് പിന്നാലെ മറ്റൊരു വിവാദത്തിലേക്ക് സഞ്ചരിക്കുകയാണ് സില്‍ക്ക് സ്മിതയായി വേഷം കെട്ടുന്നതിലൂടെ സിമ്രാന്‍.


Click it and Unblock the Notifications