മണിരത്നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍

By Staff

മണിരത്നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍

പുതുമനിറഞ്ഞ പ്രണയകഥകള്‍ പറയുന്ന അലൈപായുതേ, ഡുംഡുംഡും എന്നീ ചിത്രള്‍ക്കു ശേഷം മണിരത്നം പുതിയ ചിത്രവുമായെത്തുന്നു- കണ്ണത്തില്‍ മുത്തമിട്ടാല്‍. ഈ ചിത്രത്തിലും പ്രണയകഥ തന്നെ.

മാധവനും സിമ്രാനുമാണ് ഈ ചിത്രത്തിലെ നായികാ നായകന്മാര്‍. പാര്‍ത്താലെ പരവശം എന്ന ചിത്രത്തിനു ശേഷം ഈ ജോടികള്‍ വീണ്ടും ഒന്നിക്കുകയാണ് മണിരത്നത്തിന്റെ ചിത്രത്തിലൂടെ. പ്രകാശ് രാജ്, ചക്രവര്‍ത്തി, നന്ദിതാദാസ്, കീര്‍ത്തന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

എ. ആര്‍. റഹ്മാന്റേതാണ് സംഗീത സംവിധാനം. വൈരമുത്തു ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റഹ്മാനും വൈരമുത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചില്ലറ അഭിപ്രായഭിന്നതകളെച്ചൊല്ലി റഹ്മാനും വൈരമുത്തുവും വഴി പിരിയുകയായിരുന്നു. ബസന്ത് സംവിധാനം ചെയ്ത റിഥം എന്ന ചിത്രത്തിലായിരുന്നു റഹ്മാന് വേണ്ടി വൈരമുത്തു ഗാനങ്ങള്‍ എഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X