തമിഴില്‍ ജ്യോതികയ്ക്കൊപ്പം പൃഥ്വിരാജ്
തമിഴില്‍ ജ്യോതികയ്ക്കൊപ്പം പൃഥ്വിരാജ്
മലയാളത്തില്‍ വലിയ വിജയങ്ങളില്ലാതെ കരിയര്‍ ഉയര്‍ച്ചയിലെത്താതെ തുടരുകയാണെങ്കിലും തമിഴില്‍ പൃഥ്വിരാജിന്റെ സമയം തെളിയുകയാണ്. പൃഥ്വിരാജിന്റെ പുതിയ തമിഴ് പ്രൊജക്ട് വാര്‍ത്ത സൃഷ്ടിക്കുകയാണ്. ജ്യോതികയാണ് ചിത്രത്തിലെ നായിക.
മലയാളത്തിലെ മുന്‍നിരനടിയും സൂപ്പര്‍താരങ്ങളുടെ നായികയുമായ ജ്യോതികയോടൊപ്പം നായകവേഷത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ തമിഴില്‍ തനിക്കു വിജയിക്കാനാവുമെന്ന പ്രതീക്ഷയാണ് പുതിയ പ്രൊജക്ട് പൃഥ്വിരാജിനു നല്‍കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്.
കനാ കണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് തമിഴിലെത്തുന്നത്. മലയാളനടി ഗോപിക നായികയായ ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ അടുത്ത ചിത്രത്തില്‍ നായകനാവാനുള്ള അവസരവും പൃഥ്വിക്ക് ലഭിച്ചു.
കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത പാരിജാതം പൃഥ്വിരാജ് ഈയിടെയാണ് പൂര്‍ത്തിയാക്കിയത്. ഈ ചിത്രത്തില്‍ ഭാഗ്യരാജിന്റെ മകളാണ് നായികയായി വേഷമിട്ടത്. ഈ ചിത്രം വിജയിച്ചാല്‍ തമിഴില്‍ തനിക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് പൃഥ്വിക്ക്. ഏതായാലും തമിഴില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ സ്വീകരിക്കില്ലെന്ന് ഈ നടന്‍ തീരുമാനിച്ചുകഴിഞ്ഞു.


Click it and Unblock the Notifications