കമലഹാസന്‍ ഇടഞ്ഞുതന്നെ

By Staff

കമലഹാസന്‍ ഇടഞ്ഞുതന്നെ

ടെലിവിഷനുകള്‍ക്ക് അഭിമുഖം അനുവദിക്കരുതെന്ന തമിഴ് സിനിമാ പ്രവര്‍ത്തകരുടെ സംഘടനയുടെ വിലക്ക് ലംഘിച്ചതിന് കമലഹാസന്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന സംഘടനയുടെ താക്കീത് കമലഹാസന്‍ വകവെച്ച ലക്ഷണമില്ല.

സംസാരിക്കാനുള്ള തന്റെ സ്വാതന്ത്യ്രത്തെ ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച കമലഹാസന്‍ തന്റെ പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന്റെ ചിത്രീകരണം ഫിബ്രവരി 15ന് തന്നെ തുടങ്ങുമെന്ന് വ്യക്തമാക്കി. സംഘടനയുടെ തീരുമാനം ലംഘിച്ചതിനാല്‍ കമലഹാസന്റെ പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധരടക്കം സിനിമയുടെ വിവിധ മേഖലകളില്‍ പെട്ടവര്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

തന്റെ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്റേതായ ഒരു കൂട്ടം പേരുണ്ടെന്നാണ് കമല്‍ പറയുന്നത്. ഇവരുടെ സഹായത്തോടെ ചിത്രീകരണം നടത്തുമെന്നും അദ്ദേഹം പറയുന്നു. ടെലിവിഷന് അഭിമുഖം അനുവദിക്കുന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ പൊങ്കല്‍ ദിനത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് അഭിമുഖം നല്‍കിയതിനെ തുടര്‍ന്നാണ് സംഘടന കമലഹാസനെതിരെ തിരിഞ്ഞത്. പുതിയ ചിത്രങ്ങളെ കുറിച്ച് അഭിമുഖം നല്‍കരുതെന്നാണ് സംഘടനയുടെ വിലക്ക്.

വിലക്ക് ലംഘിച്ചതിന് വിശദീകരണം നല്‍കാത്തത് കമലഹാസന്‍ മാത്രമല്ല. നടി ഉര്‍വശി യും ആര്‍. ബി. ചൗധരിയും സംഘടന ആവശ്യപ്പെട്ട പ്രകാരം വിശദീകരണം നല്‍കിയില്ല. ഇവര്‍ക്ക് സംഘടനയുടെ ഭാഗത്തു നിന്ന ് മേലില്‍ യാതൊരു സഹായവും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X