»   » അനിലിന്റെ തമിഴ് ചിത്രം, ബിജു നായകന്‍

അനിലിന്റെ തമിഴ് ചിത്രം, ബിജു നായകന്‍

Posted By:
Subscribe to Filmibeat Malayalam

അനിലിന്റെ തമിഴ് ചിത്രം, ബിജു നായകന്‍

അനില്‍ ബാബുമാരിലെ അനില്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കുയില്‍ക്കൂട്ടം. ബിജു മേനോനാണ് ചിത്രത്തിലെ നായകനാവുന്നത്.

വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷം അനില്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കുയില്‍ക്കൂട്ടം. ബാബു സ്വതന്ത്രമായി മലയാളത്തില്‍ വയലറ്റ് എന്നൊരു ചിത്രവും ഒരുക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം പറയാം ആണ്.

ബിജു മേനോന്റെ തമിഴിലെ രണ്ടാമത്തെ ചിത്രമായിരിക്കും കുയില്‍ക്കൂട്ടം. നാഗരാജന്‍ തിരു എന്ന തമിഴ് ചിത്രത്തിലും ബിജു മേനോന്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖമായ നന്ദ നായകനാവുന്ന തിരുവില്‍ ബിജു മേനോന്‍ വില്ലന്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഒരു പ്രണയകഥ പറയുന്ന ചിത്രത്തിലെ നായികയെ നായികയെ തീരുമാനിച്ചിട്ടില്ല. ന്യൂസിലാന്റിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നു. സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X