തമിഴിലേക്ക് ഗീതു മോഹന്‍ദാസും

By Staff

തമിഴിലേക്ക് ഗീതു മോഹന്‍ദാസും

മലയാളത്തില്‍ നിന്ന് ഗീതുമോഹന്‍ദാസ് കൂടി തമിഴിലെത്തുന്നു. മാധവന്റെ നായികയായാണ് ഗീതു തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കമലഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മാലി ചിത്രം സംവിധാനം ചെയ്യുന്നു.

നളദമയന്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദമയന്തി എന്ന കഥാപാത്രത്തെയാണ് ഗീതു അവതരിപ്പിക്കുന്നത്. ദമയന്തി ആസ്ട്രേലിയയിലാണ് ജനിച്ചുവളര്‍ന്നത്. ദമയന്തിയെ അവതരിപ്പിക്കുന്ന നടി കാഴ്ചയില്‍ ഇന്ത്യക്കാരിയെ പോലിരിക്കണം. വിദേശഇന്ത്യക്കാരുടെ പെരുമാറ്റരീതിയും വേണം. നിരവധി മോഡലുകളുള്‍പ്പെടെ പലരെയും സ്ക്രീന്‍ ടെസ്റിന് വിധേയമാക്കിയെങ്കിലും നറുക്ക് വീണത് ഗീതുവിനാണ്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഗീതുവിനെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം അവരുടെ ഭൂതകാലമാണ്. കാനഡയിലാണ് ഗീതു പഠിച്ചതും വളര്‍ന്നതും. ഏറെ കാലം കാനഡയില്‍ താമസിച്ച ഗീതുവിന് തമിഴ് സംസാരിക്കാനും അറിയാം. കൂടാതെ ഗീതുവിനോടൊപ്പം ടി. കെ. രാജീവ്കുമാറിന്റെ ശേഷത്തില്‍ അഭിനയിച്ച ജയറാമിന്റെ ശുപാര്‍ശയുമായതോടെ ദമയന്തിയാവാന്‍ ഗീതുവിനെ തന്നെ തിരഞ്ഞെടുത്തു.

മലയാളത്തിലെ മിക്ക മുന്‍നിര നായികമാരും തമിഴിലും പരീക്ഷണം നടത്തിയവരാണ്. ഇപ്പോഴിതാ ഗീതുവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X