ചേരന്‍ ചിത്രത്തില്‍ മീര
ചേരന്‍ ചിത്രത്തില്‍ മീര
മികച്ച കഥാപാത്രങ്ങളിലും മികച്ച ചിത്രങ്ങളിലുമാണ് ദേശീയഅവാര്‍ഡ് ജേത്രിയായ മീരാ ജാസ്മിന് നോട്ടം. അച്ചുവിന്റെ അമ്മ പോലെ നല്ല സിനിമകളിലൂടെ മാത്രമാണ് മീര മലയാളത്തിലെത്തുന്നത്. മലയാളത്തെ അപേക്ഷിച്ച് വന്‍പ്രതിഫലം കിട്ടുന്ന തമിഴ്, തെലുങ്ക് സിനിമകളുടെ കാര്യത്തില്‍ അത്രത്തോളം സെലക്ടീവല്ലെങ്കിലും നല്ല ചിത്രങ്ങള്‍ക്കും നല്ല സംവിധായകര്‍ക്കുമാണ് ഈ നടി മുന്‍ഗണന നല്‍കുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം ഓട്ടോഗ്രാഫിന്റെ സംവിധായകന്‍ ചേരന്റെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് മീരയാണ്. ചേരന്‍ തന്നെയാണ് നായകന്‍. ഓട്ടോഗ്രാഫിലും ചേരനായിരുന്നു നായകന്‍.
വ്യത്യസ്തമായ ഒരു കഥാതന്തുവിന് മേല്‍ പ്രേക്ഷകര്‍ക്ക് ഹൃദ്യമായിത്തീര്‍ന്ന സിനിമയൊരുക്കിയ ചേരന്‍ ഓട്ടോഗ്രാഫിലൂടെ തമിഴ് സിനിമയില്‍ തന്റേതായ മേല്‍വിലാസം ഉണ്ടാക്കുകയായിരുന്നു. ഓട്ടോഗ്രാഫിലൂടെ മലയാളനടി ഗോപികയെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിക്കൊടുത്തെങ്കില്‍ അടുത്ത ചിത്രത്തില്‍ മലയാളത്തിനും തമിഴിനും ഒരു പോലെ പ്രിയങ്കരിയായ മീരയെ നായികയാക്കുകയാണ് ചേരന്‍.
അഭിനയപ്രാധാന്യമുള്ള, വ്യത്യസ്തമായ കഥാപാത്രങ്ങളെ മാത്രമേ മീര ഇപ്പോള്‍ മലയാളത്തില്‍ സ്വീകരിക്കുന്നുള്ളൂ. കുടുംബപ്രേക്ഷകര്‍ വിജയമാക്കി മാറ്റിയ, മികച്ച ചിത്രമെന്ന് പേരെടുത്ത അച്ചുവിന്റെ അമ്മയിലൂടെ ഒരിക്കല്‍ക്കൂടി മലയാളത്തിലെത്തിയ മീരയുടെ മലയാളത്തിലെ അടുത്ത ചിത്രമേതെന്ന് പോലും വ്യക്തമല്ല. ഇതുവരെ പുതിയൊരു മലയാളചിത്രത്തിനും മീര ഡേറ്റ് നല്‍കിയില്ല. തെലുങ്ക്, തമിഴ് സിനിമകളുടെ തിരക്കിലാണ് ഈ നടി.
പ്രതിഫലം മുന്നില്‍ കണ്ടഭിനയിക്കുന്ന അന്യഭാഷാ ചിത്രങ്ങളില്‍ മലയാളത്തിലേതു പോലെ സെലക്ടീവാകാനാവില്ലെങ്കിലും അവിടെയും മീരക്ക് മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ ആയുധഎഴുത്തില്‍ ഗംഭീരമായ അഭിനയം കാഴ്ചവച്ച മീരക്ക് തമിഴിലെ മികച്ച സംവിധായകനായ ചേരന്റെ ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചത് അന്യഭാഷകളിലും തന്റെ അഭിനയശേഷി പ്രയോജനപ്പെടുത്താനാവുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.


Click it and Unblock the Notifications