മീര അജിത്തിന്റെ നായികയാവുന്നു
മീര അജിത്തിന്റെ നായികയാവുന്നു
തമിഴില്‍ മീരാ ജാസ്മിന് തിരക്കേറി വരികയാണ്. സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ച് മുന്‍നിര നടിമാരുടെ കൂട്ടത്തിലേക്ക് മീര തമിഴില്‍ ഉയരുകയാണ്.
മഹാ എന്ന ചിത്രത്തില്‍ മീര അജിത്തിന്റെ നായികയായി അഭിനയിക്കുന്നു. അജിത്തും മീരയും നായികാ നായരന്മാരായി ആദ്യമായാണ് അഭിനയിക്കുന്നത്.
നവാഗത സംവിധായകനായ എ. പി. രവിരാധയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. ഗാനരചന വൈരമുത്തു. സംഗീതം വിദ്യാസാഗര്‍.
ബിഗ് ബജറ്റ് ചിത്രമാണ് രവിരാധ ഒരുക്കുന്നത്. എസ്. എസ്. ചക്രവര്‍ത്തി സംവിധാനം ചെയ്യുന്നു.
വിജയ്യോടൊപ്പം മറ്റൊരു ചിത്രത്തില്‍ മീര നായികയാവുന്നുണ്ട്. മീരയുടെ ആദ്യചിത്രമായ റണ്ണില്‍ മാധവനായിരുന്നു നായകന്‍.


Click it and Unblock the Notifications