ഐറ്റം നമ്പരിന് ഗോപികയില്ല
ഐറ്റം നമ്പരിന് ഗോപികയില്ല
നയന്‍താരയെ പോലുള്ള നടിമാര്‍ തമിഴില്‍ ഒന്നാം നിരയില്‍ തിളങ്ങിനില്‍ക്കുമ്പോഴും ഐറ്റം നമ്പര്‍ നൃത്തക്കാരിയായി പ്രത്യക്ഷപ്പെടുന്നതില്‍ മടി കാണിക്കുന്നില്ല. മലയാളനടി ജ്യോതിര്‍മയി ഒരു ഐറ്റം നമ്പരിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തോടും ഐറ്റം നമ്പര്‍ നൃത്തത്തോടുമുള്ള മലയാളനടിമാരുടെ സമീപനം മാറിവരികയാണെങ്കിലും ഗോപിക അതിനൊന്നും തയ്യാറല്ല.
അജിത്തിന്റെ പുതിയ ചിത്രമായ തിരുപ്പതിയില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ വിളിച്ചെങ്കിലും ഗോപിക ക്ഷണം നിരസിച്ചു. തമിഴില്‍ ഇപ്പോള്‍ പുതിയ മികച്ച അവസരങ്ങളൊന്നുമില്ലെങ്കിലും ഐറ്റം നമ്പര്‍ ചെയ്യാന്‍ ഒരുക്കമല്ലെന്നാണ് ഗോപിക പറയുന്നത്.
ഒരു കോടി രൂപ പ്രതിഫലമായി കിട്ടിയാലും ഐറ്റം നമ്പര്‍ ചെയ്യാന്‍ ഒരുക്കമല്ലെന്നാണത്രെ ഗോപിക ഇതേ കുറിച്ച് പറഞ്ഞത്! നയന്‍താരയുടെയും ജ്യോതിര്‍മയിയുടെയും വഴിയിലേക്ക് താനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ നടി.
മലയാളത്തില്‍ ദിലീപ് ചിത്രം പച്ചക്കുതിരയില്‍ നായികയായി അഭിനയിക്കുകയാണ് ഇപ്പോള്‍ ഗോപിക. ദിലീപിന്റെ ചാന്തുപൊട്ട് തമിഴില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്ന വിക്രം ആ ചിത്രത്തില്‍ നായികയായ ഗോപികയെ തമിഴിലും അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications