നന്ദനയും തമിഴിലേക്ക്

By Staff

നന്ദനയും തമിഴിലേക്ക്

മലയാളത്തില്‍ നിന്ന് ഒരു നടി കൂടി തമിഴിലെത്തുന്നു. ജോസ് തോമസിന്റെ സ്നേഹിതനിലൂടെ സിനിമയില്‍ അരങ്ങേറിയ നന്ദനയാണ് തമിഴിലെത്തുന്നത്.

സക്സസ് എന്ന ചിത്രത്തിലൂടെയാണ് നന്ദന തമിഴിലേക്ക് പ്രവേശിക്കുന്നത്. സുരേഷ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവാജി ഗണേശന്റെ പൗത്രന്‍ ദുഷ്യന്ത് നായകനാവുന്നു.

ശിവാജി കുടുംബം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ പുതിയ നായികമാരില്‍ മീരാ ജാസ്മിനും ഗീതു മോഹന്‍ദാസിനും നിത്യാദാസിനും പിന്നാലെ നന്ദനയും തമിഴിലെത്തുകയാണ്.

മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് നന്ദന തമിഴിലെത്തുന്നത്. രാജസേനന്റെ സ്വപ്നം കൊണ്ടൊരു തുലാഭാരമാണ് നന്ദനയുടെ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നന്ദന അഭിനയിക്കുന്നത്. നന്ദനയുടെ ആദ്യചിത്രത്തിലും കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X