മീരാ ജാസ്മിന്‍ അമ്മ വേഷത്തില്‍
മീരാ ജാസ്മിന്‍ അമ്മ വേഷത്തില്‍
മീരാ ജാസ്മിന്‍ മണിരത്നത്തിന്റെ ആയുധഎഴുത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമ്മയുടെ വേഷത്തിലാണ് മീരാ ജാസ്മിന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തില്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴേ വിവാഹിതയാവേണ്ടിവന്ന ഒരു പെണ്‍കുട്ടിയായാണ് മീര അഭിനയിച്ചിരുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ കഥാപാത്രമായി ആ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട മീര മണിരത്നത്തിന്റെ ചിത്രത്തില്‍ ഒരു മുതിര്‍ന്ന സ്ത്രീയായി വേഷമിടുന്നു.
മണിയുടെ മുന്‍ചിത്രമായ കന്നത്തില്‍ മുത്തമിട്ടാലില്‍ സിമ്രാന്‍ അമ്മ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. തമിഴിലെ ഗ്ലാമര്‍ താരമായ സിമ്രാന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമാണ് കന്നത്തില്‍ മുത്തമിട്ടാലില്‍ കണ്ടത്. കന്നത്തില്‍ മുത്തമിട്ടാലില്‍ സിമ്രാന് ലഭിച്ചതു പോലെ വ്യത്യസ്തമായ വേഷമാണ് മീരക്ക് ആയുധഎഴുത്തില്‍ ലഭിച്ചിരിക്കുന്നത്.
മാധവനാണ് മീരയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. മീരയും മാധവനും നായികാനായകന്‍മാരാവുന്ന രണ്ടാമത്തെ ചിത്രമാണ് ആയുധഎഴുത്ത്. മീരയുടെ ആദ്യതമിഴ് ചിത്രമായ റണ്ണിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
മാധവന്‍ ചില രംഗങ്ങളില്‍ മൊട്ടത്തലയനായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാരതീരാജ വില്ലനായി അഭിനയിക്കുന്നു എന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്.
ഇഷാ ഡിയോള്‍, തൃഷ കൃഷ്ണന്‍ എന്നിവരാണ് മീരയെ കൂടാതെ ഈ ചിത്രത്തിലെ മറ്റ് നായികമാര്‍. യുവ എന്ന പേരില്‍ ഈ ചിത്രം മണി ഹിന്ദിയിലും ഒരുക്കുന്നുണ്ട്. അജയ് ദേവ്ഗണ്‍, വിവേക് ഒബ്റോയി, അഭിഷേക് ബച്ചന്‍, സിമ്രാന്‍, റാണി മുക്കര്‍ജി തുടങ്ങിയവരാണ് ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications