ചേരന്റെ ചിത്രത്തില്‍ നവ്യ വീണ്ടും
ചേരന്റെ ചിത്രത്തില്‍ നവ്യ വീണ്ടും
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയെങ്കിലും മലയാളത്തില്‍ നവ്യാനായര്‍ക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. മലയാളത്തില്‍ പുതിയ നല്ല പ്രൊജക്ടുകളൊന്നും നവ്യയെ തേടിയെത്തുന്നില്ല. അതേ സമയം തമിഴില്‍ നവ്യാനായര്‍ക്ക് ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.
ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആടും കൂത്ത് എന്ന ചിത്രത്തിലാണ് നവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ചേരനാണ് ഈ ചിത്രത്തിലെ നായകന്‍. ചേരനോടൊപ്പം മറ്റൊരു ചിത്രത്തില്‍ കൂടി നവ്യ വേഷമിടുന്നു. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ സംവിധായകനായും നടനായും പേരെടുന്ന ചേരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നവ്യ നായികയാവുന്നത്.
പൊക്കിഷ്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ നായികയാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മീരയെ മാറ്റി സന്ധ്യയെ ആ കഥാപാത്രമേല്പിക്കാന്‍ ചേരന്‍ തീരുമാനിച്ചു. ഇപ്പോള്‍ സന്ധ്യയെ മാറ്റി പുതിയ നായികയെ കൊണ്ടുവന്നിരിക്കുകയാണ്. നവ്യാനായര്‍ ചിത്രത്തില്‍ നായികയാവുമെന്നാണ് ചേരന്റെ പുതിയ അറിയിപ്പ്.


Click it and Unblock the Notifications