വിസ്മയിപ്പിക്കാന്‍ അജിത്തിന്റെ ഒമ്പത് മുഖങ്ങള്‍

By Staff

വിസ്മയിപ്പിക്കാന്‍ അജിത്തിന്റെ ഒമ്പത് മുഖങ്ങള്‍

യുവനടന്‍ അജിത് ഒമ്പതു വേഷങ്ങളില്‍ എത്തുന്നു. മിസിസിപ്പി ബേണിംഗ് എന്ന പ്രസിദ്ധമായ ഹോളിവുഡ് ചിത്രത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന സിറ്റിസണ്‍ എന്ന ചിത്രത്തിലാണ് അജിത് ഒമ്പതു വേഷങ്ങളില്‍ എത്തുന്നത്.

എന്നാല്‍ അജിത് ഒമ്പതു കഥാപാത്രങ്ങളെയാണോ അതോ ഒരു കഥാപാത്രത്തിന്റെ തന്നെ ഒമ്പതു വേഷപ്പകര്‍ച്ചകളാണോ അവതരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ ശില്പികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

ഇക്കാര്യത്തെക്കുറിച്ച് അജിത്തിനും ഒന്നും പറയാനില്ല. ഒമ്പതു വ്യത്യസ്ത മുഖങ്ങളായിരിക്കും എന്ന് മാത്രം മനസ്സിലാക്കുക. ശരിയായ വേഷം സസ്പെന്‍സായി നില്‍ക്കട്ടെ. ചിത്രം പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് തന്നെ തീരുമാനിക്കാം, അജിത് പറഞ്ഞു.

ഒമ്പതു മുഖങ്ങള്‍ ഒരുക്കാനായി വിദേശത്തു നിന്ന് മേക്കപ്പ് മാനെ ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യം അജിത് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കമലഹാസന്‍ ഇതിനെ എതിര്‍ത്തു. പകരം ഹേ റാമില്‍ തനിക്കു വേണ്ടി ചമയം ചെയ്ത മേക്കപ്പ്മാനെയാണ് കമലഹാസന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നഗ്മ, മീന, വസുന്ധരാദാസ് എന്നിവരാണ് നായികമാര്‍. വിജയകുമാര്‍, കൊച്ചിന്‍ ഹനീഫ, മോഹന്‍ നടരാജന്‍, നിഴല്‍കള്‍ രവി, വിനു ചക്രവര്‍ത്തി, പാണ്ഡു, അജയ് രത്നം, ഡോ. ഷര്‍മിള എന്നിവരും അഭിനയിക്കുന്നു. ഛായാഗഹണം രവി കെ. ചന്ദ്രന്‍. വൈരമുത്തുവിന്റെ വരികള്‍ക്ക് ദേവ ഈണം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X