ഗോപിക വീണ്ടും തമിഴ് പേശുന്നു
ഒരു ഇടവേളക്കു ശേഷം ഗോപിക വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സിയുടെ ചിത്രത്തിലൂടെയാണ് ഗോപിക വീണ്ടും തമിഴിലെത്തുന്നത്.
തമിഴില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ഗോപികക്ക് അവിടെ കരിയര്‍ ഭദ്രമാക്കാനായിരുന്നില്ല. ആവശ്യത്തിന് ഗ്ലാമര്‍ കാണിക്കാനും താന്‍ തയ്യാറാണെന്ന് ഗോപിക താന്‍ അഭിനയിച്ച തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും ഈ നടിക്ക് തമിഴില്‍ അവസരങ്ങളില്ലാതായത് പെട്ടെന്നാണ്.
സുന്ദര്‍ സിയുടെ പുതിയ ചിത്രത്തിലും നായികയാവാന്‍ ആദ്യം വിളിച്ചിരുന്നത് ഗോപികയെ ആയിരുന്നില്ല. താമരഭരണി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ മലയാളി നടി മുക്തയെ ആണ് സുന്ദര്‍ നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. തമിഴില്‍ ഭാനു എന്ന് പേര് മാറ്റിയ മുക്ത വന്‍പ്രതിഫലം ചോദിച്ചതോടെയാണ് ഗോപികയെ നായികയാക്കാന്‍ സുന്ദര്‍ തീരുമാനിച്ചത്.
മലയാളത്തില്‍ ഗോപികക്ക് ഇപ്പോള്‍ തിരക്കേറെയാണ്. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളില്‍ നായികയായ ഗോപികക്ക് ഒരു പിടി സിനിമകള്‍ ഇപ്പോള്‍ മലയാളത്തില്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇതിനിടയിലാണ് ഗോപിക വീണ്ടും തമിഴിലെത്തുന്നത്.


Click it and Unblock the Notifications