പ്രിയദര്‍ശന്‍ വീണ്ടും തമിഴ് ചിത്രവുമായി
പ്രിയദര്‍ശന്‍ വീണ്ടും തമിഴ് ചിത്രവുമായി
രാക്കിളിപ്പാട്ടിനു ശേഷം പ്രിയദര്‍ശന്‍ പുതിയ തമിഴ്ചിത്രമൊരുക്കുന്നു. കണ്‍മണി നീവര കാത്തിരുന്തേന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്യാം ആണ് നായകനാവുന്നത്.
ഹോളിവുഡ് ചിത്രമായ കമിംഗ് സപ്തംബര്‍ എന്ന ചിത്രത്തിന്റെ കഥയെ ആധാരമാക്കിയാണ് പ്രിയന്റെ പുതിയ തമിഴ്ചിത്രം. മിസ് ചെന്നൈയായി തിരഞ്ഞെടുക്കപ്പെട്ട ത്രിഷയാണ് നായിക. അഞ്ചോളം മുംബൈ മോഡലുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ശ്രീനിവാസന്‍, ഇന്നസെന്റ് കൊച്ചിന്‍ ഹനീഫ എന്നീ മലയാള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവേക്, രാധാരവി, കൊച്ചിന്‍ ഹനീഫ, മയില്‍ സ്വാമി, സത്യപ്രിയ, ഫാത്തിമ ബാബു തുടങ്ങിയവരും വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ പ്രിയന്റേതു തന്നെ. ക്യാമറ തിരു. ലക്ഷങ്ങള്‍ ചെലവിട്ട് ചിത്രത്തിനായി ഒരു ഫാം ഹൗസ് സെറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications