ഗൗതം മേനോന്റെ ചിത്രത്തില്‍ ശോഭന
ഗൗതം മേനോന്റെ ചിത്രത്തില്‍ ശോഭന
മിന്നലെ, കാക്ക കാക്ക എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ നിലയുറപ്പിച്ച സംവിധായകനാണ് മലയാളിയായ ഗൗതം മേനോന്‍. ഇപ്പോള്‍ കമലഹാസനെ നായകനാക്കി വേട്ടയാട് വിളയാട് എന്ന ചിത്രം ഒരുക്കിയ ഗൗതം മേനോന്‍ തന്റെ പുതിയ പ്രൊജക്ടിനും രൂപം നല്‍കി കഴിഞ്ഞു.
വേട്ടയാട് വിളയാട് എന്ന ചിത്രത്തിനു ശേഷം ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ശോഭന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളിയായ സംവിധായകന്റെ തമിഴ് ചിത്രത്തില്‍ മലയാളിയായ നടി അഭിനയിക്കുന്ന ചിത്രത്തിന് ഒരു സവിശേഷതയുണ്ട്. ഈ വര്‍ഷം പത്മശ്രീ ലഭിച്ചതിനു ശേഷം ശോഭന അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്.
നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ശോഭന മലയാളത്തിലെന്ന പോലെ തമിഴിലും വിരളമായി മാത്രമേ അഭിനയിക്കുന്നുള്ളൂ. ഒരു ഇടവേളക്കു ശേഷമാണ് തമിഴ് ചിത്രത്തില്‍ ശോഭന വേഷമിടുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഗൗതം മേനോന്‍ തയ്യാറാക്കി കഴിഞ്ഞു. ശരത്കുമാറാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്. ജ്യോതികയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications