കുചേലനില്‍ കമലും!
കഥ പറയുമ്പോഴിന്റെ തമിഴ് റീമേക്കാണ് കുചേലനെങ്കിലും മലയാള ചിത്രത്തിലെ രംഗങ്ങള്‍ അതേ പടി തമിഴിലേക്ക് പകര്‍ത്തിയാല്‍ രജനീകാന്തിന്റെ ആരാധകര്‍ ക്ഷമിച്ചുവെന്നുവരില്ല. താന്‍ നായകനാവുന്ന സിനിമയില്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അതിഥിതാരത്തെ പോലെ അഭിനയിക്കാന്‍ രജനീകാന്ത് തയ്യാറായെന്നും വരില്ല.
അതുകൊണ്ട് കഥ പറയുമ്പോള്‍ തമിഴിലെത്തുമ്പോള്‍ കഥ പറച്ചില്‍ തീര്‍ത്തും വ്യത്യസ്തമാവും. കഥ പറയുമ്പോഴില്‍ ആദ്യപകുതിയില്‍ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയെ പോലെ സിനിമയിലെ മിക്ക രംഗങ്ങളും മറ്റു താരങ്ങളുടെ പ്രകടനത്തിനായി നല്‍കാന്‍ രജനീകാന്ത് തയ്യാറായെന്നുവരില്ല.
സൂപ്പര്‍സ്റ്റാര്‍ രജനി സിനിമയിലും സൂപ്പര്‍സ്റ്റാറായി അഭിനയിക്കുമ്പോള്‍ ഗിമ്മിക്കുകള്‍ പലതും പ്രതീക്ഷിക്കാം. 20 പ്രമുഖ താരങ്ങളെ അതിഥിതാരങ്ങളായി ചിത്രത്തില്‍ കൊണ്ടുവരാനാണ് തീരുമാനം. അതില്‍ കമലഹാസനും ഉള്‍പ്പെടുമത്രെ!
ചിത്രത്തില്‍ രജനീകാന്ത് ഒരു അവാര്‍ഡ് വാങ്ങുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ രജനിക്ക് അവാര്‍ഡ് നല്‍കുന്നയാളായാണ് കമലഹാസന്‍ പ്രത്യക്ഷപ്പെടുക. രജനിയുടെയും കമലിന്റെയും ഗുരുവായ കെ.ബാലചന്ദറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബാലചന്ദറിന്റെ നിര്‍ദേശാനുസരണമാണ് കമല്‍ കുചേലനില്‍ അതിഥിതാരമായി അഭിനയിക്കുന്നത്.
ചിത്രത്തില്‍ നയന്‍താരയെ രജനീകാന്തിന്റെ നായികയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല.


Click it and Unblock the Notifications