പ്രഭുദേവയുടെ അച്ഛന്‍ മകനേക്കാള്‍ വില്ലന്‍

പ്രഭുദേവയുടെ അച്ഛന്‍ ഡാന്‍സ് മാസ്റ്റര്‍ സുന്ദരം തെന്നിന്ത്യന്‍ സിനിമയിലെ സീനിയര്‍ കൊറിയോഗ്രാഫറാണ്. ഇപ്പോള്‍ വയോവൃദ്ധനായ സുന്ദരന്‍മാസ്റ്ററെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് 1964 മുതല്‍ സുന്ദരത്തിന്റെ വലംകയ്യും സഹായിമായിരുന്ന താര.
സുന്ദരവും താനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 1970 ജൂണ്‍ 25ന് ഹിന്ദു ആചാരപ്രകാരം സുന്ദരം തന്നെ വിവാഹം ചെയ്തുവെന്നുമാണ് താര പറയുന്നത്. ഇസ്ലാം മതവിശ്വാസക്കാരിയായിരുന്ന താന്‍ സുന്ദരത്തെ വിവാഹം ചെയ്യാനായി മതം മാറി. തങ്ങള്‍ക്ക് ഒരു മകന്‍ പിറന്നു. അവന് നയിന്‍ അന്‍സാരി എന്ന് പേരിട്ടു.
പക്ഷേ 1973ന് ശേഷം പ്രഭു എന്റെ വീട്ടിലേയ്ക്ക് വരാതായി. 1975ല്‍ അദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇക്കാലമത്രയും താനും കുഞ്ഞും ഒറ്റയ്ക്ക് കഴിഞ്ഞു. പ്രഭുവിന്റെ മക്കള്‍ പ്രശസ്തിയിലേയ്ക്കുയര്‍ന്നു.
എന്നാല്‍ താനും മകനും ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ജീവനാംശമായി 5 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സുന്ദരത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് താര.


Click it and Unblock the Notifications