»   »  പോക്കിരി രാജക്കെതിരെ ശ്രീയ സരണ്‍

പോക്കിരി രാജക്കെതിരെ ശ്രീയ സരണ്‍

Posted By:
Subscribe to Filmibeat Malayalam
Pokkiri Raja
സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയ്‌ക്കെതിരെ ഇതേ ചിത്രത്തിലെ നായിക ശ്രീയ സരണ്‍ രംഗത്ത്. പോക്കിരി രാജ തമിഴിലേക്ക് മൊഴി മാറ്റം നടത്തി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതാണ് നടിയെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.

ചിത്രം അന്യഭാഷകളിലേക്ക് ഡബ് ചെയ്ത് പ്രദര്‍ശിപ്പിയ്ക്കുന്നത് താനുമായുള്ള കരാറിന്റെ ലംഘനമാവുമെന്നാണ് നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് പോക്കിരി രാജയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനെതിരെ ശ്രീയ നടികര്‍ സംഘത്തിന് പരാതിയും നല്‍കിക്കഴിഞ്ഞുവെന്നണ് അറിയുന്നത്.

സിനിമ അതേപ്പടി ഡബ് ചെയ്ത് പ്രദര്‍ശിപ്പിയ്ക്കുന്നത് കരാറിന് വിരുദ്ധമാണെന്നതിനാല്‍ റിലീസ് തടയണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി അഭിനയിച്ച പോക്കിരി രാജ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയിരുന്നു. ശ്രീയയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്.

രാജ പോക്കി രാജ എന്ന പേരില്‍ തമിഴില്‍ സിനിമയുടെ ഡബിങ് വര്‍ക്കുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ശ്രീയ സരണ്‍ ഉടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനുള്ള നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ശ്രമം ഇതോടെ തകിടം മറിഞ്ഞിരിയ്ക്കുകയാണ്.

English summary
Shriya Saran has taken action against Malayalam film producer, Tomichan Malakupadam for attempting to release the dubbed version of her film Pokkiri Raja in other languages though her contract had stated that the film should not be shown in this manner.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X