»   » മലയാളത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാം:ധനുഷ്

മലയാളത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാം:ധനുഷ്

Posted By:
Subscribe to Filmibeat Malayalam
Dhanush
കോളിവുഡിലെ സൂപ്പര്‍ഹീറോ മലയാളസിനിമയില്‍ അവസരം കൊതിക്കുന്നു. കഥാപാത്രം തനിക്കിണങ്ങുന്നതായിരിക്കണം എന്ന ഡിമാന്റേയുള്ളൂ. എങ്കില്‍ പ്രതിഫലമില്ലാതെ അഭിനയിക്കും.തമിഴിലെ സൂപ്പര്‍താരങ്ങളെ വെച്ച് മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് എളുപ്പമല്ല

ഇവിടുത്തെ സൂപ്പര്‍സ്റ്റാര്‍ സിനിമയ്ക്ക് ചിലവ് വരുന്ന തുകയുടെ ഇരട്ടിയിലധികമാണ് തമിഴ് സൂപ്പറുകളുടെ മാത്രം പ്രതിഫലം. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് മലയാളം അത്തരം അഹങ്കാരത്തിന് തുനിയാത്തതും ധനുഷ് ഇങ്ങനെ ഒരു ഉപാധി വെച്ചതും.

കമലഹാസനും വിജയ്ക്കും വിക്രമിനുമൊക്കെ മലയാളത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ട്. അവരെ ഉള്‍ക്കൊള്ളാന്‍ മാത്രം മലയാളസിനിമ സാമ്പത്തികമായി വളര്‍ന്നിട്ടില്ല. എന്നതുകൊണ്ടാണ് ഇപ്പോഴും മോഹം മോഹമായ് നിലനില്‍ക്കുന്നത്.

മലയാളത്തിലെ കഴിവുറ്റ എഴുത്തുകാരും സംവിധായകരും എക്കാലത്തും കോളിവുഡിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്നും അവര്‍ നല്ല സിനിമയെ കാണുന്നത് മോളിവുഡിലാണ്. രജനികാന്തിന്റെ മരുമകനും തമിഴിലെ സൂപ്പര്‍താരവുമായ ധനുഷിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് മലയാളത്തില്‍ ആരാണ് മുമ്പോട്ടു വരിക എന്നതാണ് പ്രധാനം.

ആടുകളത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ധനുഷ് സിനിമയുടെ പൂര്‍ണ്ണമായ വിജയത്തിനുവേണ്ടി എന്തു വിട്ടു വീഴ്ചക്കും തയ്യാറാവുന്ന വിധം പ്രതിബദ്ധതയുള്ള താരമാണ്. ധനുഷിനനുസരിച്ച ഒരു കഥാപാത്രവും തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു പ്രമേയവും കണ്ടെത്തുകയെന്നതാണ് മലയാളത്തിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി .അതുസാദ്ധ്യമാവുന്ന പക്ഷം ധനുഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചേക്കാം.

English summary
Actor Dhanush wish to act in malayalam film. His remuneration won't be an issue. He is ready to act for free if he is getting a good character.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam