»   » ചുംബനത്തിന് മുന്‍കയ്യെടുത്തത് അമല പോള്‍

ചുംബനത്തിന് മുന്‍കയ്യെടുത്തത് അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
Arya-Amala Paul
തമിഴകത്തെത്തുന്ന മലയാളി സുന്ദരിമാര്‍ പ്രണയക്കുരുക്കിലകപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമില്ല. ഈ പട്ടികയിലെ ഏറ്റവും പുതിയ താരമായിരുന്നു അമല പോള്‍.

അമലയുടെ ഹിറ്റ് ചിത്രമായ വേട്ടൈയില്‍ നായകനായെത്തിയ ആര്യയെയും ചേര്‍ത്തായിരുന്നു ഈ കൊച്ചിക്കാരിയുടെ പേര് പറഞ്ഞുകേട്ടത്. സിനിമ റിലീസായതിന് പിന്നാലെ ഇവരെപ്പറ്റിയുള്ള ഗോസിപ്പുകള്‍ വേണ്ടുവോളം പ്രചരിയ്ക്കുകയും ചെയ്തു.

എന്തായാലും ഇവര്‍ രണ്ടുവഴിയ്ക്കായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കോളിവുഡില്‍ പരക്കുന്നത്. മൈനപ്പെണ്ണിന്റെ ക്ലീന്‍ ഇമേജ് തൂത്തെറിയുന്ന രീതിയില്‍ ഒരു പ്രമുഖ ദിനപത്രത്തിന് ആര്യ നല്‍കിയ അഭിമുഖമാണ് വേര്‍പിരിയിലിന്റെ സൂചനകള്‍ നല്‍കിയത്.

വേട്ടൈയിലെ ചുംബനരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ അമല മുന്‍ കയ്യെടുത്തതോടെ അതെല്ലാം മാറിയെന്നുമാണ് നടന്‍ വ്യക്തമാക്കിയത്.

ചെന്നൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് ആര്യ സ്വന്തമാക്കിയപ്പോള്‍ നടത്തിയ പാര്‍ട്ടിയില്‍ അമലയുടെ അസാന്നിധ്യവും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. നടന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഇതിനൊക്കെ പുറമെ അടുത്തിടെ തന്നെക്കാള്‍ സീനിയറായ നടിയുമായി ആര്യ ചുറ്റിക്കറങ്ങുന്നതും പാപ്പരാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ തന്റെ സിനിമകളില്‍ നായികയാക്കാനും ആര്യ അത്യുത്സാഹം കാണിയ്ക്കുന്നുണ്ടെന്നും പരദൂഷക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
There have been talks all around how things are not very hunky dory between Arya and his Vettai heroine Amala Paul.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam