»   » നടി വിന്ധ്യയും വിവാഹമോചനത്തിന്

നടി വിന്ധ്യയും വിവാഹമോചനത്തിന്

Posted By:
Subscribe to Filmibeat Malayalam
Vindhaya
ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഇരുവരും പരസ്പര സമ്മതത്തോടെ ചൈന്നൈ കുടുംബകോടതിയില്‍ തിങ്കളാഴ്ച വിവാഹമോചന അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008 ഫെബ്രുവരി 28ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷം ചെന്നൈയില്‍ വച്ച് സിനിമാ താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വന്‍ വിവാഹസല്‍ക്കാരവും നടത്തിയിരുന്നു. തങ്ങളുടേത് വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമാണെന്നും ദമ്പതിമാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ഒന്നിച്ച് താമസിയ്ക്കാനാവില്ലെന്ന് കാണിച്ച് ഇവര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഒന്നോ രണ്ടോ ദിവസത്തിനകം കോടതി പരിഗണിയ്ക്കും.

90കളുടെ അവസാനം പുറത്തിറങ്ങിയ സംഗമം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുവന്ന വിന്ധ്യ ആന്ധ്രാപ്രദേശുകാരിയാണ്. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റെഡ്, തിരുനെല്‍വേലി, വിശ്വനാഥന്‍ രാമമൂര്‍ത്തി തുടങ്ങിയവയാണ് വിന്ധ്യയുടെ ശ്രദ്ധിയ്ക്കപ്പെട്ട സിനിമകള്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ എഐഎഡിഎംകെയിലെ അംഗമാണ് വിന്ധ്യ

ഗോപി എന്ന ഗോപാലകൃഷ്ണന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ്. കൂടാതെ 'വാക്കുമൂലം' എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.

English summary
Popular Tamil actress Vindhya and her husband Gopi alias Gopalakrishnan (younger brother of yesteryear heroine Bhanupriya) on Monday filed for divorce on grounds of mutual consent in a family court in Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam