»   » അസിന്‍ ഷംനയ്ക്ക് പാരയായപ്പോള്‍

അസിന്‍ ഷംനയ്ക്ക് പാരയായപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Shamna Kasim and Asin
അസിനെ പോലെയുണ്ടല്ലോ ഷംന കാസിം എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ പൂര്‍ണ്ണയ്ക്ക് പൂര്‍ണ്ണ സംതൃപ്തിയായിരുന്നു ഇതുവരെ. മാധ്യമങ്ങളൊക്കെ സ്ഥിരം ഈ സുഖിപ്പിക്കല്‍ ചോദ്യം ചോദിക്കുകയും പൂര്‍ണ്ണ ആസ്വദിക്കുകയും ചെയ്തിരുന്നത് ഇനി തുടരാനിടയില്ല.

തമിഴ് ചിത്രമായ വിതഗനില്‍ പാര്‍ത്ഥിപന്റെ നായികയായ് അഭിനയിക്കുന്ന പൂര്‍ണ്ണചിത്രീകരണത്തിന്റെ ഭാഗമായ് വിദേശത്തു ചെന്നപ്പോള്‍ അതിന്റെ പബ്‌ളിസിറ്റികൊണ്ടുപോയത് അസിനാണത്രേ.ചെക്ക് റിപ്പബ്‌ളിക് പാര്‍ലിമെന്റിനു മുന്നില്‍ വെച്ച് നടന്ന ഷൂട്ടിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം പ്രാദേശിക മാധ്യമങ്ങള്‍ ഒത്തുകൂടി.

വര്‍ഷങ്ങള്‍ക്കുശേഷമാണ് അവിടെ വെച്ച് ചിത്രീകരണം നടക്കുന്നതെന്നതായിരുന്നു മാധ്യമങ്ങളുടെ പടയെത്തിച്ചേരാന്‍ കാരണമായത്. ചിത്രീകരണവും മാധ്യമങ്ങളുടെ തിരക്കുമൊക്കെ പൂര്‍ണ്ണശരിക്കും ആസ്വദിച്ചു. പിറ്റേന്നു പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ടപ്പോള്‍ പൂര്‍ണ്ണ ശരിക്കും ഞെട്ടിപ്പോയത്രേ.

നടി അസിന്‍ ചെക്ക് റിപ്പബ്‌ളിക്കില്‍ എന്ന തലക്കെട്ടോടെ ഇറങ്ങിയ പത്രം കണ്ടപ്പോഴാണ് രൂപസാദൃശ്യം വരുത്തിവെച്ചേക്കാവുന്ന ഇത്തരം പാരകളെക്കുറിച്ച് പൂര്‍ണ്ണയ്ക്കു ബോദ്ധ്യം വന്നത്. അസിനുമായുള്ള സാമ്യം പൂര്‍ണ്ണയ്ക്ക് കിട്ടേണ്ട അന്താരാഷ്ട്ര പ്രശസ്തിയെയാണ് ഇല്ലാതാക്കിയത്. നോക്കണേ ഒരോ പൊല്ലാപ്പ് വരുന്ന വഴി.

English summary
Travelling across the globe is one of the best parts of being in the film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X