»   » കാര്‍ത്തി വിവാഹിതനായി

കാര്‍ത്തി വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam
Karthi wedding
തമിഴകത്തെ യുവതാരം കാര്‍ത്തി വിവാഹിതനായി. ഈറോഡ് സ്വദേശിനിയായ രഞ്ജിനിയും കാര്‍ത്തിയും തമ്മിലുള്ള വിവാഹം കോയമ്പത്തൂര്‍ പീളമേട്ടിലെ കൊഡിസ്യ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ ഒരുക്കിയ വേദിയില്‍ വച്ചാണ് നടന്നത്. ചെന്നൈയിലെ സ്‌റ്റെല്ലാമേരി കോളജിലെ സാഹിത്യ വിദ്യാര്‍ഥിനിയാണു രഞ്ജിനി.

പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു വിവാഹച്ചടങ്ങ്. വിവാഹം പുലര്‍ച്ചെ ആയിരുന്നതിനാല്‍ സല്‍ക്കാരച്ചടങ്ങുകള്‍ ശനിയാഴ്ച രാത്രി തന്നെ തുടങ്ങിയിരുന്നു.

അച്ഛന്‍ ശിവകുമാര്‍, സഹോദരനും തമിഴ് നടനുമായ സൂര്യ, ഭാര്യ ജ്യോതിക, നടി നഗ്്്മ, നടന്‍ പ്രഭു, സംവിധായകന്‍ ശങ്കര്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്‍ജിനീയറിങ് കഴിഞ്ഞു ന്യൂയോര്‍ക്കില്‍നിന്നു മാസ്‌റ്റേഴ്‌സും പൂര്‍ത്തിയാക്കി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണു കാര്‍ത്തി പരുത്തിവീരനില്‍ വേഷമിട്ടത്.

English summary
South Indian actor Karthi will tie the knot to Ranjini on July 3, 2011 at the Codissia Complex, Avanashi Road in Coimbatore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam