കുചേലന്‍ പ്രശ്‌നം: അനുരഞ്‌ജനത്തിന് സാധ്യത
ചെന്നൈ: കുചേലന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിയ്‌ക്കാന്‍ തമിഴ്‌നാട് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
ചൊവ്വാഴ്‌ച അടിയന്തരിമായി ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചത്.
വമ്പന്‍ വിജയ പ്രതീക്ഷകള്‍ മൂലം ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കിയാണ് തിയറ്ററുടമകള്‍ കുചേലന്‍ പ്രദര്‍ശനത്തിനെടുത്തിരുന്നത്. ചിത്രം പരാജയപ്പെട്ട സാഹചര്യത്തില്‍ വിതരണക്കാര്‍ക്ക് നല്‌കിയ തുകയുടെ 75 ശതമാനം തങ്ങള്‍ക്ക് തിരികെ നല്‌കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതെ തുടര്‍ന്ന് തുകയുടെ 33 ശതമാനം തിരികെ നല്‌കാമെന്ന് നിര്‍മാതാവും രജനീകാന്തും സമ്മതിച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ ഈയിടെ നടത്തിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുകയുടെ 70 ശതമാനം തിരികെ നല്‌കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.
എന്നാലിപ്പോള്‍ 33 ശതമാനം തരാമെന്നുള്ള രജനിയുടെ വാഗ്‌ദാനവും അവര്‍ നിരസിച്ചിരിയ്‌ക്കുകയാണ്. രജനി ചിത്രത്തിന്റെ നിര്‍മാതാവല്ലാത്തതിനാല്‍ നഷ്ടം ഈടാക്കുന്നത് ശരിയല്ലെന്നാണ് അസോസിയേഷന്റെ പുതിയ നിലപാട്.
ചലച്ചിത്ര വ്യവസായത്തിന് തടസം വരരുതെന്ന് കരുതിയാണ് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications