പെരുന്പാന്പിനൊപ്പം നമിതയുടെ നൃത്തം
മിക്ക തമിഴ്ച്ചിത്രങ്ങളിലെയും ഗാനരംഗങ്ങള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഗ്ലാമര്‍ താരങ്ങളാണെങ്കില്‍ പറയുകയുംവേണ്ട.
നമിതയുടെ നൃത്തരംഗങ്ങള്‍തന്നെ അവയില്‍ പ്രധാനം. നൃത്തരംഗങ്ങള്‍ക്കുമാത്രമായി നമിതയുടെ ചിത്രങ്ങള്‍ കാണുന്ന ആരാധകര്‍ കുറവല്ല. എന്തായാലും പുതിയ ചിത്രമായ 'ഇന്ദിരാവിഴയില്‍ നമിതയുടെ നൃത്തരംഗം ആരെയും ഒന്നു പിടിച്ചിരുത്തുന്നതായിരിക്കുമെന്നാണ് സൂചന.
'ഗിവ്മി മോര്‍, ഗിവ്മി മോര്‍... തക ധിമി തക....' എന്നു തുടങ്ങുന്ന പാട്ടിനുവേണ്ടി പുതുമകള്‍ പരീക്ഷിക്കുന്ന സിനിമയുടെ പരീക്ഷണശാലയിലെ വിദഗ്ദ്ധ ര്‍ പുതിയ ഒരു രീതിയാണത്രെ ഇതില്‍ അവലംബിച്ചത്. ഒരു പെരുമ്പാമ്പിനെത്തന്നെ ചുമലിലേന്തിയും പാന്പിന് മുത്തം കൊടുത്തുമൊക്കെയാണത്രേ ഈ ചിത്രത്തില്‍ നമിതയുടെ നൃത്തം. വളരെ ഗ്ലാമറസായി പാന്പിനൊപ്പം നമിത നൃത്തം ചെയ്യുന്നത് എന്തായാലും ആരാധകര്‍ക്ക് ഒരു അപൂര്‍വ്വ കാഴ്ചയായിരിക്കും.
പാന്പുമൊത്തുള്ള ഗാനചിത്രീകരണം കഴിഞ്ഞതോടെ നമിത അതുമായി വളരെ അടുപ്പത്തിലാവുകയും പാന്പിനൊപ്പം കളിയ്ക്കാന് തുടങ്ങുകയും ചെയ്തുവത്രേ.
മലേഷ്യയിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിംഗിന് എത്തിയപ്പോഴാണ് സംവിധായകന്‍ രംഗത്തിന്റെ പുതുമയെപ്പറ്റി നമിതയെ ധരിപ്പിച്ചതത്രെ. പാന്പിനൊപ്പം നൃത്തം ചെയ്യുന്നകാര്യം നമിത പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പ്രശ്‌നങ്ങളില്ലാതെ വളരെ വ്യത്യസ്തമായി രംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞെന്നാണ് വിവരം. ശ്രീകാന്താണ് ഇന്ദ്രവിഴയില് നമിതയുടെ നായകന്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications