ഒരു കോടി തന്നാലും പരസ്യത്തിലഭിനയിക്കില്ലെന്ന് നയന്‍താര
സിനിമയില്‍ നിന്നും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനെത്തുന്നതും പരസ്യ ചിത്രങ്ങളില്‍ക്കൂടി സിനിമാരംഗത്തെത്തുന്നതുമൊക്കെ ഇന്നൊരു പതിവാണ്. ഹിന്ദിയിലും മലയാളത്തിലും തമിഴിലുമുള്ള മിക്ക താരങ്ങളും പരസ്യചിത്രങ്ങളിലും അരക്കൈ നോക്കിയിട്ടുമുണ്ട്.
എന്നാല്‍ തമിഴിന്റെ താരറാണി നയന്‍താരക്ക് ഈ ഏര്‍പ്പാട് ഒട്ടും ഇഷ്ടമില്ലത്രേ. ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നയന്‍താര പറയുന്നത്.
കാരണമായി നയന്‍സ് ഒട്ടേറെ കാര്യങ്ങളും നിരത്തുന്നു. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ആരാധകര്‍ക്കിടയിലുള്ള പ്രാധാന്യം നഷ്ടപ്പെട്ടുപോകുമെന്നാണ് നയന്‍സ് പറയുന്ന പ്രധാന കാരണം.
ഈയിടെ ഒരു മുന്‍നിര തുണിക്കടക്കാര്‍ ഒരു പരസ്യചിത്രത്തിനായി നയന്‍താരയെ സമീപിച്ചിരുന്നുവത്രേ. എന്നാല്‍ നയന്‍സ് കണ്ണുമടച്ച് ഈ അവസരം നിരസിച്ചു.
ബിഗ്‌ബി അമിതാബ് ബച്ചനും, ബോളിവുഡ് കിം ഷൂരൂഖ് ഖാനും എന്തിന് സുന്ദരി ഐശ്വര്യ വരെ പരസ്യങ്ങളില്‍ തകര്‍ത്തഭിനയിക്കുന്നകാര്യം ഒന്നോര്‍ക്കുകയും അതൊക്കെ ഒന്നു കാണുകയും ചെയ്‌താല്‍ ഈ പിടിവാശിയൊക്കെ മാറ്റി എന്നെ വച്ച് പരസ്യം ചെയ്യൂ എന്നും പറഞ്ഞ് നയന്‍സ് പിന്നാലെ വരുമെന്നാണ് അസൂയക്കാര്‍ പറയുന്നത്.


Click it and Unblock the Notifications