പ്രഭുദേവയുടെ വിവാഹമോചനം വിധി ജൂലൈ 7ന്

ജൂണ്‍ 30ന് കേസ് പരിഗണിച്ചപ്പോള്‍ രണ്ടുപേരും കോടതിയിലെത്തിയിരുന്നില്ല. എന്നാല്‍ ശനിയാഴ്ച വന്ന് രണ്ടുപേരും കേസ് ശനിയാഴ്ച തന്നെ പരിഗണിയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദേശത്ത് ഷൂട്ടിങിന് പോകണമെന്ന് കാണിച്ചാണ് പ്രഭുദേവ ഈ ആവശ്യം ഉന്നയിച്ചത്. പ്രഭുദേവയുടെ സൗകര്യത്തിന് അനുസരിച്ച് റംലത്തും ഹാജരാവുകയായിരുന്നു. കുടുംബകോടതി ജഡ്ജി പാണ്ഡിയന്‍ ഇരുവരില്‍ നിന്നും മൊഴിയെടുത്തു.
പ്രഭുദേവ നയന്‍താരയെ വിവാഹംകഴിയ്ക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് മൂന്നുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റംലത്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ പഠനത്തിനും ജീവിതച്ചെലവിനുമുള്ള തുക ആരു നല്‍കുമെന്ന് കോടതി ചോദിച്ചു.
റംലത്തിന് നല്‍കുന്ന സ്വത്തുക്കള്‍ എന്തൊക്കെയാണെന്നും ശനിയാഴ്ച കോടതി പ്രഭുദേവയോട് ആരാഞ്ഞു. ചെന്നൈയില്‍ അണ്ണാ നഗറിലുള്ള ഒരു വീടും ഹൈദരാബാദിലുള്ള റണ്ടു വീടുകളും റംലത്തിന് നല്‍കാന്‍ നേരത്തേ ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യം ശനിയാഴ്ച മാത്രമാണ് കോടതിയെ ഔദ്യോഗികമായി അറിയിച്ചത്.


Click it and Unblock the Notifications