»   » കുപ്രചരണങ്ങള്‍ക്കെതിരെ കോടതിയില്‍ പോകം-രാഗസ്യ

കുപ്രചരണങ്ങള്‍ക്കെതിരെ കോടതിയില്‍ പോകം-രാഗസ്യ

Subscribe to Filmibeat Malayalam
Ragasia
തനിയ്ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും സ്വഭാവഹത്യ നടത്തുകയും ചെയ്യുന്നത് ആരാണെന്ന് അറിയാമെന്നും അവര്‍ക്കെതിരെ കോടതിയില്‍ പോകുമെന്നും നടിയും മോഡലുമായ രാഗസ്യ പറയുന്നു. പലരും കരുതിക്കൂട്ടി തനിയ്ക്കെതിരെ സ്വഭാവഹത്യയ്ക്ക് ശ്രമിയ്ക്കുന്നുണ്ട്.

പല സമയത്തും തന്നെക്കുറിച്ച് പല കുപ്രചരണങ്ങളും ചലച്ചിത്ര ലോകത്ത് പ്രചരിയ്ക്കുന്നുണ്ട്. ഇത് നടത്തുന്നവര്‍ക്ക് എന്താണ് ഗുണം കിട്ടുന്നതെന്ന് വ്യക്തമല്ല.

ഐറ്റം നര്‍ത്തകിയായി മാത്രം തുടരുന്നതില്‍ താല്പര്യമില്ല. അതിനാല്‍ ഐറ്റം നൃത്തങ്ങള്‍ക്കായുള്ള പുതിയ ക്ഷണങ്ങള്‍ നിരസിയ്ക്കുകയാണെന്നും രാഗസ്യ വ്യക്തമാക്കുന്നു. തമിഴ് സിനിമകളിലാണ് തന്നെ ഐറ്റം നൃത്തത്തിന് മാത്രമായി വിളിയ്ക്കുന്നത്. ഇന്ദ്രവിഴ എന്ന ചിത്തത്തില്‍ ഒരു സ്വാഭാവ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതിന് നല്ല പ്രതികരണമാണ് കിട്ടിയത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്കായിരിയ്ക്കും ഇനി പ്രാധാന്യം നല്‍കുക.

ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിയ്ക്കുന്ന രാഗസ്യ (രഹസ്യ) ഒരു ഹിന്ദി നാടകത്തിന് വേണ്ടിയും തയ്യാറെടുക്കുയാണ്. ചലച്ചിത്ര ലോകത്തെന്നപോലെ നാടക ലോകത്തും മോഡലിംഗ് രംഗത്തും രാഗസ്യ സജീവമാണ്. പക്ഷേ അതൊന്നും ചലച്ചിത്ര പ്രേമികള്‍ക്ക് അറിയില്ലെന്ന് രാഗസ്യ പരാതിപ്പെടുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam