രമ്യ കൃഷ്‌ണന്‍ തിരിച്ചെത്തുന്നു

By Staff

ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും ഒപ്പം ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയും തെന്നിന്ത്യയുടെ മനംകവര്‍ന്ന നടി രമ്യ കൃഷ്‌ണന്‍ ചലച്ചിത്രലോകത്തേയ്‌ക്ക്‌ തിരിച്ചെത്തുന്നു.

വിവാഹം കഴിഞ്ഞ്‌ കുടുംബമൊക്കെയായി ചലച്ചിത്രലോകത്ത്‌ നിന്നും വിട്ടുനില്‍ക്കുമ്പോഴേയ്‌ക്കും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും പലനടിമാരുടെയും മുഖം മാഞ്ഞുപോകാറുണ്ട്‌. എന്നാല്‍ രമ്യയുടെ കാര്യം ഇങ്ങനെയല്ല.

പടയപ്പയിലെ നീലാംബരിയെന്ന ഒരു കഥാപാത്രം കൊണ്ടുമാത്രം രമ്യ ഓര്‍മ്മിക്കപ്പെടും. ഒപ്പം തീപാറുന്നതുപോലുള്ള രമ്യയുടെ ശരീരസൗന്ദര്യവും പ്രേക്ഷകര്‍ മറക്കാനിടയില്ല.

യുവതാരം ഭരതിനെ നായകനാക്കി സുരേഷ്‌ കൃഷ്‌ണ സംവിധാനം ചെയ്യുന്ന അറുമുഖം എന്ന ചിത്രത്തിലാണ്‌ ഈ രണ്ടാംവരവില്‍ രമ്യ അഭിനയിക്കുന്നത്‌. പടയപ്പയിലെ നീലാംബരിയുമായി ഏരെ സാദൃശ്യമുള്ളതാണ്‌ അറുമുഖത്തിലെ തന്റെ വേഷമെന്ന്‌ രമ്യ പറയുന്നു.

വിവാഹത്തെത്തുടര്‍ന്ന്‌ കുറച്ചുകാലമായി രമ്യ അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കമലഹാസന്റെ പഞ്ചതന്ത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ്‌ രമ്യ സംവിധായകന്‍ കൃഷ്‌ണവംശിയുമായി പ്രണയത്തിലാകുന്നത്‌. പിന്നീട്‌ ഇരുവരും വിവാഹിതരായി.

സ്വന്തം നിര്‍മ്മാണകമ്പനിയുടെ സീരിയലുകളിലും ടിവി പരിപാടികളിലും രമ്യയുടെ സാന്നിധ്യമുണ്ടെങ്കിലും സിനിമയെ തല്‍ക്കാലം അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അറുമുഖത്തിന്റെ കഥ കേട്ടപ്പോള്‍ ഇതില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന്‌ രമ്യ സംവിധായകനെ അറിയിക്കുകയായിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X