സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് നമിത
ഷൂട്ടിംഗിനിടെ സംരക്ഷണം തരാന്‍ നിര്‍മ്മാതാവ് അലംഭാവം കാണിച്ചതു മൂലം ശാരീരികവും മാനസികവുമായ പീഡനം അനുഭവിയ്‌ക്കേണ്ടി വന്നുവെന്ന പരാതിയുമായി ഗ്ലാമര്‍ താരം നമിത നിര്‍മ്മാതാക്കളുടെ സംഘടനയുടെ മുന്‍പാകെ പരാതിയുമായെത്തി.
അഴകാന പൊണ്ണുതാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ നമിത പ്രതിഫലം പറ്റിയതിനു ശേഷം ഷൂട്ടിംഗുമായി സഹകരിയ്‌ക്കുന്നില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ തിരുവും പരാതി നല്‌കിയിട്ടുണ്ട്. 17 ലക്ഷം നമിത കൈപ്പറ്റിയെന്ന് തിരു പറയുന്നു.
എന്നാല്‍ നായകനും സംവിധായകനും വേറെയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്റെ പക്കല്‍ നിന്നും ഇവര്‍ കോള്‍ ഷീറ്റ് മേടിച്ചതെന്ന് നമിതയുടെ ആരോപണം.
ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ താന്‍ ഈ മാറ്റം ശ്രദ്ധിച്ചിരുന്നു. സമ്മതം മൂളിപ്പോയതു കൊണ്ടു മാത്രം ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.
പക്ഷേ ലൊക്കേഷനിലെത്തുന്ന ആരാധകരുടെ ശല്യമൊഴിവാക്കാന്‍ നിര്‍മാതാവായ തിരു മനുപൂര്‍വം അലംഭാവം കാട്ടിയെന്നും അവസാനം സഹികെട്ട് താന്‍ ഷൂട്ടിഗ് നിര്‍ത്തി പോരുകയായിരുന്നുവെന്ന് നമിത പറയുന്നു.
ഇതിനു മുമ്പും നമിത സഹപ്രവത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications