മമ്മൂട്ടി-ശരത്‌ കുമാര്‍ കൂട്ടുകെട്ട്‌ വീണ്ടും

By Staff

ഒരിടവേളയ്‌ക്കു ശേഷം മമ്മൂട്ടി വീണ്ടും കോളിവുഡിലേക്ക്‌ മടങ്ങുന്നു. കോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ ശരത്‌ കുമാറിനൊപ്പമാണ്‌ പുതിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്‌.

ദളപതി, മക്കള്‍ ആട്‌ചി, ആനന്ദം എന്നിങ്ങനെ മലയാളത്തിലെ മറ്റേത്‌ താരത്തെക്കാളും തമിഴില്‍ വമ്പന്‍ വിജയങ്ങള്‍ കുറിച്ചിട്ടുള്ള മമ്മൂട്ടി മലയാളത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും വല്ലപ്പോഴുമേ തമിഴിലെത്താറുള്ളൂ.

അര്‍ജ്ജുനൊപ്പം മമ്മൂട്ടി അവസാനമഭിനയിച്ച അറുവടൈ തിയറ്ററുകളിലെത്താനിരിയ്‌ക്കെയാണ്‌ താരത്തിന്റെ പുതിയ തമിഴ്‌ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്ത്‌ വന്നിട്ടുള്ളത്‌.

സഞ്‌ജയ്‌ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ശരത്‌ കുമാറും വമ്പന്‍ വ്യവസായികളുടെ കഥാപാത്രങ്ങളാണ്‌ അവതരിപ്പിയ്‌ക്കുക.

അടുത്ത വര്‍ഷമാദ്യം ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മുഴുവന്‍ വിദേശ രാജ്യങ്ങളിലായിരിക്കും.

ഇത്‌ രണ്ടാം തവണയാണ്‌ മമ്മൂട്ടിയും ശരത്‌ കുമാറും വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കുന്നത്‌. എംടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഴശ്ശിരാജയിലാണ്‌ ഇതിന്‌ മുമ്പ്‌ ഇരുവരും ഒരുമിച്ച്‌ അണിനിരന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X