»   » ആരാധകര്‍ രജനിയുടെ മകളെ തോല്‍പ്പിച്ചു!

ആരാധകര്‍ രജനിയുടെ മകളെ തോല്‍പ്പിച്ചു!

Posted By:
Subscribe to Filmibeat Malayalam
Soundarya Rajnikanth
വെള്ളിത്തിരയില്‍ വില്ലന്‍മാരെയെല്ലാം പറപ്പിയ്ക്കുന്ന രജനീകാന്തിന്റെ മകള്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഉറപ്പായി. വേറാരുമല്ല, പിതാവിന്റെ ആരാധകരാണ് സൗന്ദര്യ രജനീകാന്തിന്റെ തോല്‍വിയ്ക്ക് കാരണമായത്.

നിയമവിദ്യാര്‍ഥിനിയായ സൗന്ദര്യ കഴിഞ്ഞ ഞായറാഴ്ച ആന്ധ്രയിലെ പുത്തൂരില്‍ പരീക്ഷയെഴുതാനായി പോയിരുന്നു. ഇവിടെത്തെ കെകെസി കോളെജിലായിരുന്നു പരീക്ഷ. നല്ലവണ്ണം പഠിച്ച് പരീക്ഷ എഴുതാനെത്തിയ
സൗന്ദര്യയെ കോളെജില്‍ കാത്തിരുന്നത് വലിയൊരു ജനക്കൂട്ടമായിരുന്നു.

തലൈവരുടെ മകളെ നേരില്‍ കാണാന്‍ ആരാധാകക്കൂട്ടം തിക്കിതിരക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ കുടുങ്ങിയ സൗന്ദര്യ ഏറെ കഷ്ടപ്പെട്ടാണ് എക്‌സാം ഹാളിലെത്തിയത്. എന്നാല്‍ കുഴപ്പങ്ങള്‍ അവിടെയും അവസാനിച്ചില്ല. പരീക്ഷയെഴുതുന്നവര്‍ക്ക് വരെ കൗതുകവസ്തുവായി മാറിയതോടെയാണ് സൂപ്പര്‍സ്റ്റാറിന്റെ മകളായി ജനിച്ചതിന്റെ തലവേദനകള്‍ സൗന്ദര്യ തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് സൗന്ദര്യ എങ്ങനെ പരീക്ഷയെഴുതുന്നുവെന്ന് കാണാനായിരുന്നു താത്പര്യം. പരീക്ഷ ഹാളിന്റെ ജനലുകളിലും വാതിലിലും നിറയെ ആരാധകര്‍ നിറഞ്ഞതോടെ രജനിപുത്രിയുടെ സകലനിയന്ത്രണവും വിട്ടു.

ഒടുവില്‍ കോളെജ് പ്രിന്‍സിപ്പലിനോട് തനിയ്ക്ക് വേറെ മുറി അനുവദിയ്ക്കണമെന്ന് സൗന്ദര്യ ആവശ്യപ്പെട്ടു. എന്നാല്‍ രജനിയല്ല, ഏത് വിവിഐപി വന്നാലും പരീക്ഷാഹാള്‍ മാറ്റിത്തരാനാവില്ലെന്ന് അധികൃതരും വ്യക്തമാക്കി. ഒടുവില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനായി പരീക്ഷയെഴുതാതെ സൗന്ദര്യ സ്ഥലം വിട്ടു. തലൈവരുടെ മകളുടെ തോല്‍വി ഉറപ്പാക്കി ആരാധകരും പിരിഞ്ഞുപോയി.

English summary
Soundarya Rajnikanth- Ashwin, the younger daughter of superstar had a strange experience on Sunday when she had gone to write her law exam at Puthur in AP. Soundarya is studying for her Degree in Law from KKC College in Puthur and she was to take her First year Law examination from January 30.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam