»   » രജനിയുടെ മൂന്നാം നായിക വിദ്യ ബാലന്‍

രജനിയുടെ മൂന്നാം നായിക വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് മൂന്നുവേഷത്തിലെത്തുന്ന റാണ വാര്‍ത്തയില്‍ നിറഞ്ഞു തുടങ്ങിയട്ട് നാളുകള്‍ കുറച്ചായി. സ്‌റ്റൈല്‍ മന്നന്റെ നായികമാരായി ആരൊക്കെ വരുമെന്നതു തന്നെയാണ് മിക്ക വാര്‍ത്തകളുടെയും വിഷയം.

ഒട്ടേറെ നടിമാരുടെ പേരുകള്‍ ഇതിനകം തന്നെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ദീപിക പദുകോണും രേഖയുമാണ് രണ്ട് നായികമാരെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അപ്പോള്‍ മൂന്നാമത്തെയാള്‍ ആരാണ്. ഇപ്പോള്‍ കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുന്ന വിദ്യ ബാലനാണ് മൂന്നാമത്തെ നായിക.

ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്ന ഏറ്റവും മുതിര്‍ന്ന കഥാപാത്രത്തിന്റെ നായികയാണ് രേഖ. മധ്യവയസ്‌കനായ രജനിയുടെ നായികയായി വിദ്യയും ചെറുപ്പക്കാരനായ രജനിയ്‌ക്കൊപ്പം ദീപികയുമുണ്ടാകും.

മൂന്നു നടിമാരുടെയും വേരുകള്‍ തന്നിന്ത്യയില്‍ത്തന്നെയാണെന്നത് തീര്‍ത്തും യാദൃശ്ചികം. ബാംഗ്ലൂരുകാരി വിദ്യയും, തമിഴ്‌നാട്ടുകാരി രേഖയും മലയാളിയായ വിദ്യയും കൂടി ചേരുമ്പോള്‍ അവിടെ ഒരു കൊച്ചു തെന്നിന്ത്യതന്നെ റെഡി. സോനു സൂത്ത് ആണ്ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇറോസ് ഇന്റര്‍നാഷണലും സൗന്ദര്യ രജനീകാന്തിന്റെ ഒച്ചര്‍ സ്റ്റുഡിയോസ് െ്രെപവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ചിത്രീകരണമാരംഭിക്കും.

English summary
Rajinikanth's next Rana has been the talk of the town for some time now as has the casting of the female leads. Last we've heard is that only Rekha and Deepika Padukone were confirmed as the two female leads out of three.According to sources it's none other than Vidya Balan, who will be playing the third female lead opposite Rajini,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam