»   » ദിവ്യാ ഉണ്ണി സത്യരാജിന്റെ നായിക

ദിവ്യാ ഉണ്ണി സത്യരാജിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam

ദിവ്യാ ഉണ്ണി സത്യരാജിന്റെ നായിക

ദിവ്യാ ഉണ്ണി വീണ്ടും തമിഴില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തില്‍. സത്യരാജിന്റെ നായികാ വേഷത്തിലാണ് ഒരു ഇടവേളയ്ക്കു ശേഷം ദിവ്യാ ഉണ്ണി വീണ്ടും തമിഴിലെത്തുന്നത്.

നടനും സംവിധായകനുമായ മണിവര്‍ണന്‍ സംവിധാനം ചെയ്യുന്ന ആണ്ടാന്‍ അടിമൈ എന്ന ചിത്രത്തിലാണ് ദിവ്യാ ഉണ്ണി നായികയാവുന്നത്.

മണിവര്‍ണനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവേക്, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കണ്ണന്‍ വരുവാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിവ്യാ ഉണ്ണി തമിഴില്‍ അരങ്ങേറിയത്. പാര്‍ഥിപന്റെ നായികയായി അഭിനയിച്ച സബാഷ് ആണ് മറ്റൊരു ചിത്രം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X