മൊഴി മാറ്റി വീണ്ടും പൃഥ്വിരാജ്
പൃഥ്വിരാജിന്റെ മൂന്നാമത്തെ തമിഴ് ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ജ്യോതിക നായികയായ മൊഴി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാമോഹനാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് മൊഴിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുമായുള്ള വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിച്ച ജ്യോതികയുടേതായി പ്രദര്‍ശനത്തിനെത്തുന്ന അവസാനത്തെ ചിത്രമാണെന്ന പ്രത്യേകതയും മൊഴിക്കുണ്ട്. ജ്യോതികയുടെ ഒടുവിലത്തെ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണെന്നത് മറ്റൊരു സവിശേഷത.
കനാ കണ്ടേന്‍, പാരിജാതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജ് അഭിനയിച്ച തമിഴ് ചിത്രമാണ് മൊഴി. കനാ കണ്ടേനില്‍ പൃഥ്വിരാജ് വില്ലന്‍ വേഷമാണ് അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായി അഭിനയിച്ച പാരിജാതം ഹിറ്റായിരുന്നു.
സംഗീതത്തെ ഏറെ സ്നേഹിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് പൃഥ്വിരാജും പ്രകാശ്രാജും വേഷമിടുന്നത്. സംഗീതത്തോട് സ്നേഹമില്ലാത്ത ഭാര്യയുമായി വൈകാരിക സംഘര്‍ഷത്തിലേര്‍പ്പെടേണ്ടിവരുന്ന പൃഥ്വിരാജിന്റെ കഥാപാത്രം ഏറെ അഭിനയസാധ്യതയുള്ളതാണ്.


Click it and Unblock the Notifications