ബില്ല - 2007ല്‍ നായിക നയന്‍താര
ഹിന്ദിയില്‍ ഡോണ്‍, ഷോലെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് റീമേക്കുകള്‍ ഒരുക്കുന്ന പുതിയ തരംഗത്തിന് ചുവടുപിടിച്ച് തമിഴില്‍ ഒരുക്കുന്ന ബില്ലയുടെ റീമേക്കില്‍ നയന്‍താര നായികയാവും.
രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബില്ല അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ഡോണിന്റെ റീമേക്കായിരുന്നു. 1980ലാണ് ബില്ല പുറത്തിറങ്ങിയത്. ഡോണിന്റെ റീമേക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതിനു പിന്നാലെയാണ് ബില്ലയ്ക്കും റീമേക്ക് ഒരുക്കുന്നത്.
ബില്ലയുടെ റീമേക്കില്‍ നായകനാവുന്നത് അജിത്താണ്. ചിത്രത്തിന്റെ പേര് ബില്ല 2007. ബില്ലയില്‍ ശ്രീപ്രിയ അവതരിപ്പിച്ച നായികാവേഷം പുതിയ ബില്ലയില്‍ നയന്‍താരയ്ക്കാണ്. മറ്റൊരു നായികയായി ശ്രിയയും അഭിനയിക്കുന്നു. രജനീകാന്തിന്റെ പുതിയ ചിത്രമായ ശിവജിയില്‍ നായികയായ ശ്രിയ പഴയ രജനീകാന്ത് ചിത്രത്തിന്റെ റീമേക്കിലും നായികമാരിലൊരാളാവുന്നു.
വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് എല്‍.ബാലാജിയാണ്. യുവശങ്കര്‍രാജയാണ് ബില്ല 2007ന് സംഗീതം നല്‍കുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications











