ഓട്ടോഗ്രാഫിന് രണ്ടാം ഭാഗം; ഗോപിക നായിക
ഓട്ടോഗ്രാഫിന് രണ്ടാം ഭാഗം; ഗോപിക നായിക
ഓട്ടോഗ്രാഫിലൂടെയാണ് ഗോപിക തമിഴിലെത്തിയത്. മലയാളത്തിലെ അരങ്ങേറ്റം ശ്രദ്ധിക്കപ്പെടാതെ തമിഴിലെത്തിയ ഗോപികക്ക് നവാഗതനായ ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് സൂപ്പര്‍വിജയമായത് അനുഗ്രഹമായി. ഓട്ടോഗ്രാഫ് നായികയെന്ന നിലയില്‍ തമിഴ് പ്രേക്ഷകര്‍ ഈ നടിയെ സ്വീകരിച്ചു.
തമിഴില്‍ ഗോപികക്ക് ഇപ്പോള്‍ തിരക്കാണ്. പ്രമുഖ നടന്‍മാരുടെ ചിത്രങ്ങളില്‍ വേഷമിടുന്ന ഗോപിക ചേരന്റെ പുതിയ ചിത്രത്തിലും നായികയാവുന്നു. ഡയറി എന്നാണ് ചിത്രത്തിന്റെ പേര്. ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗമാണിത്.
ഹിറ്റുകളിലൂടെ തമിഴിലെ യുവനടന്‍മാരില്‍ പ്രമുഖസ്ഥാനം നിലനിര്‍ത്തുന്ന വിജയ് ആണ് ഈ ചിത്രത്തില്‍ നായകന്‍. ഓട്ടോഗ്രാഫില്‍ ചേരന്‍ തന്നെയായിരുന്നു നായകനായി അഭിനയിച്ചതെങ്കില്‍ ഡയറിയില്‍ ചേരന്‍ അഭിനയിക്കുന്നില്ല.
നേരത്തെ ഓട്ടോഗ്രാഫില്‍ നായകനാവാന്‍ ചേരന്‍ വിജയ്യെ സമീപിച്ചിരുന്നതാണ്. എന്നാല്‍ വിജയ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. ആ വേഷത്തിലാണ് ചേരന്‍ തന്നെ അഭിനയിച്ചത്.
പത്മപ്രിയയെ നായികയാക്കി ചേരന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയായതിന് ശേഷം ഡയറിയുടെ ചിത്രീകരണം തുടങ്ങും. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ ചേരന്‍ തന്നെയാണ് നായകന്‍.
കെ. വി. ആനന്ദ് സംവിധാനം ചെയ്യുന്ന കനാ കണ്ടേന്‍ ആണ് ഗോപിക നായികയാവുന്ന മറ്റൊരു ചിത്രം. പ്രസന്നയാണ് ചിത്രത്തിലെ നായകന്‍. അല്പം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായി പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











