രജനി ചിത്രം ബാബയില്‍ മനീഷ നായിക

By Staff

രജനി ചിത്രം ബാബയില്‍ മനീഷ നായിക

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുങ്ങുന്ന രജനീകാന്ത് ചിത്രമായ ബാബയില്‍ മനീഷാ കൊയ്രാള നായികയാവുന്നു. സുരേഷ്കൃഷ്ണയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

നേരത്തെ ചിത്രത്തില്‍ ഐശ്വര്യാറായിയെ നായികയാക്കാനാണ് തീരുമാനിച്ചിരുന്നത്. ഐശ്വര്യയുടെ ഡേറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് നായികയുടെ വേഷം മനീഷയ്ക്ക് നല്‍കിയത്. ആദ്യമായാണ് മനീഷ രജനി ചിത്രത്തില്‍ നായികയാവുന്നത്.

ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് റിലീസ് ചെയ്യാനാണ് പദ്ധതി.

സംവിധായകനായ സുരേഷ് കൃഷ്ണയുടെ നാലാമത്തെ രജനി ചിത്രമാണ് ബാബ. വീര, അണ്ണാമലൈ, ബാഷ എന്നീ സൂപ്പര്‍ ഹിറ്റ് രജനി ചിത്രങ്ങളുടെ സംവിധായനായിരുന്നു സുരേഷ് കൃഷ്ണ.

കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ ആണ് രജനീകാന്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സൂപ്പര്‍ ഹിറ്റ് ആയി ഓടിയ ചിത്രം ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍ കളക്ഷന്‍ നേടി.

പടയപ്പയ്ക്ക് ശേഷം പുതിയ രജനീകാന്ത് ചിത്രത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പുതിയ ചിത്രം യാഥാര്‍ഥ്യമാവാന്‍ മൂന്ന് വര്‍ഷത്തെ ഇടവേള വേണ്ടിവന്നു.

ബാബയുടെ കഥ രജനീകാന്തിന്റേതു തന്നെയാണ്. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നതും രജനീകാന്ത് തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X