മോഹന്‍ ലാല്‍ തമിഴ് ചിത്രത്തില്‍
മോഹന്‍ ലാല്‍ തമിഴ് ചിത്രത്തില്‍
ഏറുമുഖം, മോഹന്‍ ലാലിന്റെ പുതിയ തമിഴ് ചിത്രമാണ്. ഷാജി കൈലാസാണ് സംവിധായകന്‍. ഈ ചിത്രത്തില്‍ ലാലിന് രണ്ട് നായികമാരാണ് ഉള്ളത്. തമിഴിലെ മാദക സുന്ദരിയായ മുംതാസും പിന്നെ കിരണും.
താണ്ഡവത്തിന് ശേഷം ഷാജി കൈലാസ് ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. താണ്ഡവം വേണ്ട പോലെ വിജയിച്ചില്ല. അതുകൊണ്ട് ഷാജി കൈലാസ് മലയാളത്തില്‍ ഒരു ഇടവേള എടുക്കുകയാണെന്ന് തോന്നുന്നു. ഇതിന് തൊട്ട് മുമ്പും ഒരു തമിഴ് ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്തത്. അജിത്ത് നായകനായ ആ ചിത്രത്തിന്റെ പേര് ജന എന്നായിരുന്നു.
വിജയകാന്ത് അഭിനയിച്ച വഞ്ചിനാഥനായിരുന്നു ഷാജി കൈലാസിന്റെ ആദ്യ തമിഴ് ചിത്രം.
ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ ലാല്‍ ഇപ്പോഴും തമിഴില്‍ ഒരു ജനപ്രീയ നടനല്ല. ഇരുവര്‍, പോപ്പ് കോണ്‍ എന്നിവയാണ് മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രങ്ങള്‍.
തമിഴില്‍ വെന്നിക്കൊടി നാട്ടുകയാണ് ഈ പുതിയ തമിഴ് ചിത്രത്തിലൂടെ ലാലിന്റെ ഉദ്ദേശമെന്ന് കരുതുന്നു. ഷാജി കൈലാസിന്റെ ഈ ആക്ഷന്‍ ചിത്രം തമിഴര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
മനോജ് കെ ജയന്‍, വടിവേലു, ചാര്‍ലി, അഭിനയശ്രീ, ശ്രീലേഖ, ശര്‍മ്മിളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സഞ്ജീവ് ശങ്കറാണ് ഛായാഗ്രാഹകന്‍. തങ്കരഥം മൂവീസാണ് നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications