വീണ്ടും വിജയുമൊത്ത് അസിന്‍

By Staff

വീണ്ടും വിജയുമൊത്ത് അസിന്‍

സൂര്യയുമായി ജോഡി ചേര്‍ന്ന് അഭിനയിച്ച ഗജിനി സൂപ്പര്‍ഹിറ്റായെങ്കിലും ആ ചിത്രം അസിന് തമിഴില്‍ കാര്യമായ നേട്ടമുണ്ടാക്കിക്കൊടുത്തില്ല. അതേ സമയം ചിത്രത്തിലെ മറ്റൊരു നായികയും താരമത്സരത്തില്‍ തനിക്ക് തൊട്ടടുത്തു നില്‍ക്കുന്ന നടിയുമായ നയന്‍താരക്ക് ആ ചിത്രം ഏറെ ഗുണം ചെയ്തു.

ഗജിനിക്കു ശേഷം പല ഓഫറുകളും അസിനെ തേടി വന്നെങ്കിലും മികച്ച അവസരങ്ങളൊന്നും ലഭിച്ചില്ല. അതേ സമയം നയന്‍താരയ്ക്കാകട്ടെ ഗജിനിക്കു ശേഷം കൈ നിറയെ ചിത്രങ്ങളാണ് കിട്ടിയത്. വിക്രം, വിജയ്, സൂര്യ തുടങ്ങിയ യുവസൂപ്പര്‍താരങ്ങളുടെ ഇഷ്ടനായികയായ അസിന് ഒരു ചെറിയ ഇടവേള അഭിമുഖീകരിക്കേണ്ടിവന്നു.

ആ ഇടവേള അവസാനിപ്പിച്ച് അസിന്‍ വിജയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നുവെന്നാണ് പുതിയ വാര്‍ത്ത. ശിവകാശിക്കു ശേഷം വിജയും അസിനും ഒന്നിക്കുന്ന ചിത്രമാണിത്. മുരുഗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നേരത്തെ എസ്.ജെ.സൂര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ നായകനുമായുള്ള അഭിപ്രായവ്യത്യാസം മൂലം എസ്.ജെ.സൂര്യയെ ഈ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. പകരം വിജയുടെ പ്രിയപ്പെട്ട സംവിധായകന്‍ പേരരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X