മൊട്ടക്കുമാറായി കലാഭവന്‍ മണി
മൊട്ടക്കുമാറായി കലാഭവന്‍ മണി
ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണി ശിങ്കാര ചെന്നൈ എന്ന തമിഴ് ചിത്രത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൊട്ടക്കുമാര്‍ എന്ന് പേരുള്ള വില്ലനായാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ വേഷമിടുന്നത്. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴുള്ള മണിയുടെ സവിശേഷമായ മാനറിസങ്ങളോടെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് മൊട്ടക്കുമാര്‍.
മമ്മൂട്ടിയുടെ ചമയക്കാരനായി ഇരുപതുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള ഏഴുമലൈയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനയ് നായകനാകുന്ന ചിത്രത്തിലെ നായിക രതിയാണ്.
ധര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീ, വിജയന്‍, മീരാകൃഷ്ണന്‍, വടിവേലു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications