ഗൗതം ചിത്രത്തില്‍ ശോഭനക്കു പകരം തബു
ഗൗതം ചിത്രത്തില്‍ ശോഭനക്കു പകരം തബു
മലയാളിയായ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിന്ന് ശോഭന പിന്‍മാറി. ശോഭനയ്ക്കു പകരം ചിത്രത്തിലെ നായികാവേഷം ബോളിവുഡ് നടി തബു അവതരിപ്പിക്കും.
നീണ്ട ഇടവേളക്കു ശേഷമാണ് തബു വീണ്ടും തമിഴിലെത്തുന്നത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിലായി തബു അഭിനയിച്ചത്. ആ ചിത്രം സംവിധാനം ചെയ്തത് മലയാളിയായ രാജീവ് മേനോനാണ്. ഇപ്പോള്‍ മറ്റൊരു മലയാളിയുടെ ചിത്രത്തിലൂടെയാണ് തബു വീണ്ടും തമിഴിലെത്തുന്നത്.
സിലന്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശരത്കുമാറാണ് നായകന്‍. കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിനു ശേഷം ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications