തമിഴില്‍ ഗോപികയുടെ ഗ്ലാമര്‍പ്രദര്‍ശനം

By Staff

തമിഴില്‍ ഗോപികയുടെ ഗ്ലാമര്‍പ്രദര്‍ശനം

ഗ്ലാമര്‍ പ്രദര്‍ശനം നടത്തില്ലെന്ന നിബന്ധനയോടെയാണ് മലയാളത്തില്‍ നിന്നുമെത്തുന്ന മിക്ക നടിമാരും തമിഴില്‍ അഭിനയിക്കാറുള്ളത്. സാധാരണ തമിഴ് നടിമാരെ പോലെ അല്പവസ്ത്രധാരിണികളാവാന്‍ ഇവര്‍ തയ്യാറാവില്ല.

മറ്റു മലയാളനടിമാരില്‍ നിന്നും വ്യത്യസ്തമായി സീനുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് അല്പസ്വല്പം ഗ്ലാമറൊക്കെയാവാം എന്നൊരു വിട്ടുവീഴ്ചക്ക് തയ്യാറായത് അഭിരാമിയും നയന്‍താരയുമാണ്. താന്‍ അഭിനയിച്ച തമിഴ്സിനിമകളിലെ ഗാനരംഗങ്ങളില്‍ കുറച്ചൊക്കെ ഗ്ലാമറാസാവാന്‍ അഭിരാമി തയ്യാറായപ്പോള്‍ ആദ്യതമിഴ്ചിത്രമായ അയ്യയില്‍ തന്നെ ഗാനരംഗത്തില്‍ അണിവയര്‍ പ്രദര്‍ശനം നടത്തിയും ഇറക്കം കുറഞ്ഞ വസ്ത്രമുടുത്തും നയന്‍താരയും തമിഴ് രീതിക്കനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ നടത്തി.

എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഇവരെ രണ്ടു പേരെയും കടത്തിവെട്ടാന്‍ പോവുകയാണ് മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ മറ്റൊരു നടിയായ ഗോപിക. ആദ്യതമിഴ് ചിത്രമായ ഓട്ടോഗ്രാഫില്‍ എഴുപതുകളിലേതു പോലെ കൈയറ്റമുള്ള ബ്ലൗസും സാരിയുമുടുത്ത് പ്രത്യക്ഷപ്പെട്ട ഗോപിക തുടര്‍ന്നഭിനയിച്ച ചിത്രം തോട്ടി ജയയിലും അല്പം പോലും ഗ്ലാമര്‍പ്രദര്‍ശനം നടത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കനാ കണ്ടേന്‍ എന്ന പുതിയ ചിത്രത്തിലെത്തുമ്പോഴേക്കും ഗോപിക ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ് നടിമാരോട് പോലും മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ഈ ചിത്രത്തില്‍ നായകനായ ശ്രീകാന്തുമായി ഇഴുകിച്ചേര്‍ന്നുള്ള ഒട്ടേറെ സീനുകളില്‍ ഗോപിക പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനരംഗങ്ങളിലെ ഗോപികയുടെ പ്രകടനം പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിക്കുന്നതാണ്. മലയാളത്തിലും ആദ്യതമിഴ് ചിത്രങ്ങളിലും ശാലീനസുന്ദരിയായി പ്രത്യക്ഷപ്പെട്ട ഈ നടിയുടെ ഗ്ലാമര്‍ ലോകത്തേക്കുള്ള ഈ ചുവടുവയ്പ് ഇരുഭാഷകളിലെയും സിനിമാലോകത്തെ ഒന്നമ്പരപ്പിച്ചിട്ടുണ്ട്.

ശ്രീകാന്തുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ഗോപിക നായകനോടൊപ്പം ഒരു കിടപ്പറ രംഗത്തു വരെ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീകാന്തുമൊത്തുള്ള ഈ രംഗം യുവപ്രേക്ഷകരുടെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തില്‍ ശ്രീകാന്തിന്റെ പുറത്ത് കയറിക്കിടക്കുന്ന ഗോപിക നായകന് പലവട്ടം ചുടുചുംബനം നല്‍കുന്നു.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ ഗോപികയുടെ ചലനങ്ങളും ഭാവങ്ങളും തീര്‍ത്തും ഗ്ലാമറസാണ്. ശ്രീകാന്തിന്റെ താടിയില്‍ ഗോപിക കടിക്കുകയും ഗോപികയുടെ അടിവയറില്‍ ശ്രീകാന്ത് അല്പസമയം മുഖമുരുമ്മിയതിന് ശേഷം ചുംബിക്കുകയും ചെയ്യുന്ന അതീവസമൃദ്ധമായ ഇഴുകിച്ചേരല്‍ രംഗങ്ങളാണ് ഈ ഗാനചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈരമുത്തുവിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കിയ ചിന്ന ചിന്ന ശിഖരങ്ങള്‍ കാട്ടി എന്നുതുടങ്ങുന്ന ഗാനം ഇത്തരം രംഗങ്ങള്‍ സമൃദ്ധമായി ഒരുക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നായകനും നായികയും ഇഴുകിച്ചേര്‍ന്ന് ചുംബിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഏതായാലും കെ. വി. ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഗോപിക മലയാള നടിമാര്‍ക്ക് തമിഴിലുള്ള പേരുദോഷം മാറ്റിത്തീര്‍ത്തിരിക്കുകയാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മലയാള നടിമാര്‍ തയ്യാറാവുന്നില്ലെന്ന പരാതി ഇനി ഗോപികയുടെ കാര്യത്തിലെങ്കിലും തമിഴ് സിനിമക്കാര്‍ ഉന്നയിക്കില്ല. അവസരങ്ങള്‍ കുറയുന്നുവെന്നു കണ്ടാല്‍ മറ്റ് മലയാള നടിമാര്‍ക്കും ഈ മാതൃക പിന്തുടരുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X